മഴക്കെടുതി: ഒരു കോടിയിലേറെ രൂപയുടെ സഹായം സിനിമാ രംഗത്തുനിന്ന്

മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായഹസ്തവുമായി സിനിമ രംഗം. ഒരു കോടിയിലധികം രൂപയാണ് കേരളത്തിനകത്തും പുറത്തുനിന്നുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്.

നടന്‍ മമ്മൂട്ടി 15 ലക്ഷം രൂപയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ 10 ലക്ഷവും എറണാകുളം ജില്ലാ കലക്ടര്‍ക്ക് കൈമാറി. മോഹന്‍ലാല്‍ 25 ലക്ഷം രൂപ ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് കൈമാറും.

താരസംഘടനയായ അമ്മ നല്‍കിയത് പത്ത് ലക്ഷം രൂപയാണ്.

നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമലഹാസന്‍ 25 ലക്ഷം നല്‍കി. താരസഹോദരന്‍മാരായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം കൈമാറും. തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവി 25 ലക്ഷം നല്‍കിയിട്ടുണ്ട്.

തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപയാണ് നല്‍കുക. തെലുങ്ക് നടനായ വിജയ് ദേവരകൊണ്ട 5 ലക്ഷം രൂപയാണ് നല്‍കുക.

Related Articles

Next Story

Videos

Share it