കടം വീട്ടാൻ ട്രോഫികള്‍ ലേലത്തിനു വെച്ച് ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കർ

ജർമ്മൻ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കറുടെ ട്രോഫികളും സുവനീറുകളും ലേലത്തിന്. ബ്രിട്ടീഷ് സ്ഥാപനമായ വെയില്‍സ് ഹാര്‍ഡിയാണ് ഓണ്‍ലൈന്‍ വഴി ഇവ ലേലത്തിന് വെച്ചിരിക്കുന്നത്.

കടക്കെണിയിലായ മുൻ ഒന്നാം നമ്പർ താരത്തെ 2017ൽ കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 24-ന് ആരംഭിക്കുന്ന ലേലം ജൂലൈ 11 വരെ നീണ്ടുനില്‍ക്കും. ബെക്കര്‍ നേടിയ ട്രോഫികള്‍, മെഡലുകള്‍, വാച്ചുകള്‍, ചിത്രങ്ങള്‍ തുടങ്ങി 82 വസ്തുക്കളാണ് ലേലത്തിനുള്ളത്.

1985 ജൂലൈയിൽ 17 വയസുള്ളപ്പോഴാണ് ദക്ഷിണാഫ്രിക്കയുടെ കെവിന്‍ കറനെ നാലു സെറ്റില്‍ അട്ടിമറിച്ച് ബെക്കർ വിംബിള്‍ഡണ്‍ കിരീടം നേടിയത്. തൊട്ടടുത്ത വര്‍ഷം ലോക ഒന്നാം നമ്പര്‍ ഇവാന്‍ ലെന്‍ഡലിനെ വീഴ്ത്തി കിരീടം നിലനിര്‍ത്തുക കൂടി ചെയ്തതോടെ 'ബൂം ബൂം ബെക്കര്‍' എന്ന വിളിപ്പേരും ലഭിച്ചു.

Boris Becker trophies for auction A handout photograph released by Wyles Hardy

ആറു ഗ്രാൻഡ് സ്ലാം കീരീടങ്ങൾ നേടിയ, 25,080,956 യു.എസ് ഡോളര്‍ സമ്മാനത്തുകയായി മാത്രം സ്വന്തമാക്കിയിട്ടുള്ള ബെക്കര്‍ പാപ്പരായതെങ്ങനെ?

ആഡംബര ജീവിതവും ബിസിനസിലെ തിരിച്ചടികളുമാണ് താരത്തെ സാമ്പത്തികമായ തകർത്തത്. ആഡംബര ഭവനങ്ങളുടെ മേലുള്ള കടവും നൈജീരിയയിലെ എണ്ണപ്പാടങ്ങളിലുള്ള നിക്ഷേപമായിരുന്നു ബേക്കറിന് ഏറ്റവും വലിയ തിരിച്ചടിയായെന്ന വാർത്തകളും ഉണ്ടായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it