'സൂഫിയും സുജാതയും' ഓണ്‍ലൈനില്‍; പിന്നാലെ വ്യാജപതിപ്പ് പുറത്ത്

മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജയസൂര്യ നായകനായ 'സൂഫിയും സുജാതയും' സിനിമയുടെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍. ടെലിഗ്രാം, ടൊറന്റ് സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്.

ഇന്നു വെളുപ്പിനാണ് 200ലേറെ രാജ്യങ്ങളില്‍ ഓണ്‍ലൈനായി സിനിമ റിലീസ് ചെയ്തത്. വിജയ് ബാബു നിര്‍മാണവും നരണിപ്പുഴ ഷാനവാസ് സംവിധാനവും നിര്‍വഹിച്ച 'സൂഫിയും സുജാതയും' ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നതിനെതിരേ തിയേറ്റര്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it