ഫോർബ്‌സ് ലിസ്റ്റ്: ഐശ്വര്യാറായിയേയും  ധനുഷിനേയും പിന്നിലാക്കി മമ്മൂട്ടി

ഇന്ത്യൻ താരങ്ങളുടെ വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള ഫോർബ്‌സ് പട്ടികയിൽ മലയാളി താരങ്ങളായ മമ്മൂട്ടിയും നയൻതാരയും. ആദ്യമായാണ് മലയാളത്തിൽ നിന്നുള്ള താരങ്ങൾ ഫോർബ്‌സ് ലിസ്റ്റിൽ എത്തുന്നത്.

സൽമാൻ ഖാൻ ആണ് ഒന്നാം സ്ഥാനത്ത്. ഇതുമൂന്നാം തവണയാണ് സെലിബ്രിറ്റി പട്ടികയിൽ സൽമാൻ ഒന്നാമത്തെത്തുന്നത്. 253.25 കോടിയാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. വിരാട് കോഹ്‍‌ലിയാണ് രണ്ടാം സ്ഥാനത്ത്. 228.09 കോടിയാണ് കഴിഞ്ഞ വർഷം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ നേടിയത്. അക്ഷയ് കുമാർ (185 കോടി) മൂന്നാം സ്ഥാനത്തുണ്ട്.

18 കോടി വരുമാനവുമായി മമ്മൂട്ടിയും പ്രിയങ്ക ചോപ്രയും 49ാം സ്ഥാനത്താണ്. ഏഴാം സ്ഥാനത്തായിരുന്നു പ്രിയങ്ക കഴിഞ്ഞ വർഷം. ആദ്യമായി പട്ടികയിൽ ഇടം പിടിക്കുന്ന മമ്മൂട്ടിയുടെ സ്ഥാനം ബോളിവുഡ് താരങ്ങളായ ഐശ്വര്യാറായി ബച്ചൻ, അനിൽ കപൂർ, ദക്ഷിണേന്ത്യൻ താരം ധനുഷ് എന്നിവർക്ക് മുകളിലാണ് എന്നത് ശ്രദ്ധേയം.

ഒറ്റ സിനിമ റിലീസ് പോലുമില്ലാതിരിന്നിട്ടും പരസ്യത്തിൽ നിന്നും മാത്രം ലഭിച്ച വരുമാനം കൊണ്ട് ഷാരൂഖ് ഖാൻ (56 കോടി) പതിമൂന്നാം സ്ഥാനത്തുണ്ട്. കഴിഞ്ഞ വർഷം 170 കോടി സമ്പാദ്യവുമായി രണ്ടാം സ്ഥാനത്തായിരുന്നു ഷാരൂഖ്.

പതിനഞ്ച് താരങ്ങൾ ദക്ഷിണേന്ത്യയിൽ നിന്നാണ്. എ. ആർ. റഹ്മാൻ, രജനികാന്ത്, പവൻ കല്യാൻ, വിജയ്, ജൂനിയർ എൻടിആർ, മഹേഷ് ബാബു, സൂര്യ, വിജയ് സേതുപതി, നാഗാർജുന, നയൻതാര എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച തെന്നിന്ത്യൻ താരങ്ങൾ.

നടിമാരിൽ ഏറ്റവുമധികം വരുമാനം നേടിയത് ദീപിക പദുക്കോൺ ആണ്. 112.8 കോടിയാണ് നടിയുടെ വരുമാനം. ഭർത്താവ് രൺവീർ സിംഗ് നേടിയത് 84.67 കോടി രൂപ.

മഹേന്ദ്രസിങ് ധോനി (101.77 കോടി), ആമിർ ഖാൻ (97.5 കോടി), അമിതാഭ് ബച്ചൻ (96.17 കോടി), രൺവീർ സിങ് (84.67 കോടി), സച്ചിൻ തെൻഡുൽക്കർ (80 കോടി), അജയ് ദേവ്ഗൺ (74 കോടി) എന്നിവരാണ് അഞ്ചുമുതൽ പത്തുവരെയുള്ള സ്ഥാനങ്ങളിൽ.

Related Articles

Next Story

Videos

Share it