അംബാനി-പിരമൾ വിവാഹം: ഉദയ്‌പൂരിൽ ഒറ്റദിവസം പറന്നെത്തിയത് 141 വിമാനങ്ങൾ

കൃത്യമായ കണക്കുകൾ ആർക്കുമറിയില്ലെങ്കിലും കോടികളാണ് ഇഷ അംബാനിയുടെയും ആനന്ദ് പിരമളിന്റെയും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിവാഹച്ചടങ്ങുകൾക്കായി ചെലവഴിക്കുന്നത്.

ഇറ്റലിയിലെ ലേയ്ക്ക് കോമോയിൽ വെച്ച് നടന്ന വിവാഹനിശ്ചയ ചടങ്ങുകളെക്കാൾ ഗംഭീരമാണ് രാജസ്ഥാനിലെ ഉദയ്‌പൂരിൽ വെച്ച് നടന്ന വിവാഹ ആഘോഷങ്ങൾ. മുൻ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹിലരി ക്ലിന്റൺ മുതൽ ബോളിവുഡ് താരങ്ങൾ വരെ ചടങ്ങിൽ അതിഥികളായിരുന്നു.

വിവാഹ ആഘോഷത്തിന്റെ ചില വിശേഷങ്ങൾ:

  • വെള്ളിയാഴ്ച്ച 106 വിമാനങ്ങളും ശനിയാഴ്ച്ച 141 വിമാനങ്ങളും ആണ് അതിഥികളെയും കൊണ്ട് ഉദയ്‌പൂരിൽ പറന്നെത്തിയത്.
  • ലോകപ്രശസ്ത പോപ് ഗായിക ബിയോൺസ് ആണ് അതിഥികൾക്കയി പാടിയത്.
  • ജാഗ്വർ, പോർഷെ, മെഴ്‌സിഡസ്, ബി.എം.ഡബ്ല്യു., ഔഡി, വോൾവോ തുടങ്ങിയ ആഡംബര കാറുകളുടെ വലിയ നിരതന്നെ അതിഥികൾക്കായി ബുക്ക് ചെയ്തിരുന്നു.
  • 5,100 സാധാരണക്കാർക്ക് ഭക്ഷണം ഒരുക്കി
  • സ്വദേശ് ബസാർ എന്ന ഇന്ത്യൻ കരകൗശല, കലാരൂപങ്ങളുടെ എക്സിബിഷൻ സംഘടിപ്പിച്ചു. 108 പരമ്പരാഗത ഉൽപനങ്ങളാണ് ഇവിടെ വില്പനക്ക് വെച്ചത്.
  • ഡിസംബർ 12-ന് മുംബൈയിൽ വിവാഹം. രണ്ട് വെഡിങ് റിസപ്‌ഷനുകൾ. ഒന്ന് കുടുംബത്തിനും മറ്റൊന്ന് കമ്പനിയിലെ ജീവനക്കാർക്കും.
  • മുംബൈയിൽ കടലിന് അഭിമുഖമായി ഒരുക്കിയ 450 കോടി രൂപയുടെ ബംഗ്ലാവിലാണ് നവദമ്പതികൾ താമസിക്കുക. (2012-ലാണ് അജയ് പിരാമൽ ഈ വീട് സ്വന്തമാക്കിയത്.)

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയുടെ മകളുടെ വിവാഹം ഇങ്ങനെയല്ലാതെ പിന്നെങ്ങനെ നടത്തണം!

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it