'മാമാങ്കം' : 23 കോടി റിലീസ് കളക്ഷന്‍
ബിഗ് റിലീസ് ആയി ഇന്നലെ എത്തിയ മമ്മൂട്ടിച്ചിത്രം 'മാമാങ്കം' ബോക്സോഫീസില്‍ റിലീസ് ദിവസം നേടിയത് 23 കോടി രൂപയെന്ന് റിപ്പോര്‍ട്ട്.
മികച്ച സിനിമയെന്ന പ്രതികരണത്തോടെയാണ് കേരളത്തിലെ 400 ഓളം സ്‌ക്രീനുകളില്‍ സഹിതം 45 രാജ്യങ്ങളിലെ ഏകദേശം 2000 സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടരുന്നത്.
ചിത്രത്തെ നശിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനെ പുച്ഛത്തോടെ തള്ളുന്നുവെന്നും നിര്‍മാതാവ് വേണു കുന്നപ്പള്ളി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 'റിലീസ് ചെയ്ത ഏകദേശം 2000 സെന്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ആവേശഭരിതമാണ്. ഈ സിനിമ, ഭാവിയില്‍ മലയാളത്തില്‍ വരാന്‍ പോകുന്ന മെഗാ പ്രോജക്ടുകള്‍ക്ക് ഉത്തേജകമായിരിക്കും'- വേണു കുറിച്ചു.
അമ്പത് കോടിക്ക് മുകളില്‍ മുടക്ക് വന്ന മലയാളത്തിലെ ആദ്യ സിനിമയാണ് മാമാങ്കമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.വരുമാനത്തിന്റെ കാര്യത്തില്‍ ആദ്യമായി ഇരുന്നൂറ് കോടി ക്ലബ്ബിലെത്തിയ മലയാള സിനിമ ഈ വര്‍ഷമാണു പിറന്നത്-പൃഥ്വിരാജിന്റെ മോഹന്‍ലാല്‍ ചിത്രമായ ലൂസിഫര്‍. 6.70 കോടി രൂപ ആയിരുന്നു ലൂസിഫര്‍ രേഖപ്പെടുത്തിയ ആദ്യദിന കളക്ഷന്‍. പുലിമുരുഗനാണ് 100 കോടി ക്ലബില്‍ ആദ്യമെത്തിയ മലയാള ചിത്രം. പ്രഥമദിന കളക്ഷന്‍ 4.06 കോടി. 100 കോടി ക്ലബില്‍ സ്ഥാനം പിടിച്ച ഒടിയന്‍ 7.24 കോടിയും കായംകുളം കൊച്ചുണ്ണി 5.30 കോടിയും ആദ്യദിന കളക്ഷനുണ്ടാക്കിയതായായിരുന്നു റിപ്പോര്‍ട്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline