സഞ്ജു' ചിത്രത്തിൽ നിന്ന് പഠിക്കാവുന്ന അഞ്ച് മാർക്കറ്റിംഗ് തന്ത്രങ്ങൾ

ഒരു ഫെസ്റ്റിവൽ സീസണിന്റെയോ അവധിക്കാലത്തിന്റെയോ പിന്തുണയില്ലാതെയാണ് ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന 'സഞ്ജു' പുറത്തിറങ്ങിയത്.

രൺബീർ കപൂർ സഞ്ജയ് ദത്ത് ആയി വേഷമിട്ട ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ആകാനുള്ള ഒരുക്കത്തിലാണ്. ഇതുവരെ 300 കോടിയിലേറെ കളക്ഷൻ രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്ത ഈ സിനിമ

കാമ്പുള്ള കഥകൾ പറയുന്നവയാണ് രാജ്‌കുമാർ ഹിരാനിയുടെ സിനിമകൾ എങ്കിലും സഞ്ജുവിന്റെ മാർക്കറ്റിംഗ് സ്ട്രാറ്റജികൾ പ്രശംസയർഹിക്കുന്നു.

വൈറൽ ടീസറിന് പിന്നിലെ രഹസ്യം

സഞ്ജയ് ദത്തിനോട് വളരെയധികം സാമ്യമുള്ള രൺബീറിന്റെ ലുക്ക് ഒരു രഹസ്യമായി സൂക്ഷിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ടീസർ കൂടുതൽ ജനപ്രിയമാക്കിയത്. ഏപ്രിൽ 24 ന് പുറത്തിറങ്ങിയതിന് ശേഷം ട്വിറ്റർ, യുട്യൂബ് എന്നിവയിൽ ടോപ് ട്രെൻഡിങ് ആയിരുന്നു ടീസർ. ലോകത്താകമാനം 150 മില്യൺ വ്യൂസ് ആണ് ടീസറിന് ലഭിച്ചത്.

ടീസറിന് ശേഷം ട്രെയ്‌ലർ വരെ സസ്പെൻസ്

ടീസറിന് ശേഷം ട്രെയ്‌ലർ വരെ ഒരു മാസത്തെ ഇടവേള ഉണ്ടായിരുന്നു. ഈ കാലയളവ് ഫാൻസിനിടയിൽ 'സസ്പെൻസ്' വളർത്താൻ ഉപയോഗിച്ചു. ഈ സമയത്ത് സിനിമയെ കുറിച്ച് മറ്റൊരു വാർത്തകളും ചിത്രങ്ങളും കൊടുക്കാതെ ശ്രദ്ധിച്ചു.

ഡിജിറ്റൽ മീഡിയയുടെ ഉപയോഗം

ടെലിവിഷൻ പോലുള്ള മാധ്യമങ്ങൾ ആദ്യമേ ഉപയോഗിക്കാതെ കൂടുതൽ രാജ്യാന്തര റീച് ഉള്ള ഡിജിറ്റൽ -നവ മാധ്യമങ്ങളാണ് ചിത്രത്തിന്റെ മാർക്കറ്റിംഗ് ടീം ഉപയോഗിച്ചത്. ചിത്രത്തിന്റെ പ്രൊമോഷൻ ചെലവിന്റെ 60 ശതമാനവും ഡിജിറ്റൽ മീഡിയക്ക് വേണ്ടിയാണ് ചെലവിട്ടത്. ട്രെയ്‌ലറിൽ അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം വെളിപ്പെടുത്തുന്ന സീനുകൾ ഫാദേഴ്‌സ് ഡേയ്ക്ക് വേണ്ടി മാറ്റിവച്ചു. അത് പോലെ ഫേസ്ബുക്കുമായി ചേർന്ന് സഞ്ജു ഫേസ് ഫിൽറ്റർ എന്ന ആശയവും അവതരിപ്പിച്ചു.

അഭിമുഖങ്ങൾ ഇല്ലാതെ പ്രൊമോഷൻ

ചാനലുകളിൽ കൂടിയോ റേഡിയോ വഴിയോ താരങ്ങളുടെയോ സംവിധായകന്റെയോ അഭിമുഖങ്ങൾ ഉണ്ടായില്ല. സിനിമയെക്കുറിച്ചുള്ള ഒരു വിവരങ്ങളും പുറത്തു പോയിട്ടില്ല എന്ന് ഉറപ്പ് വരുത്താനായിരുന്നു ഇത്.

ഗാനങ്ങൾ സിനിമയ്ക്ക് ശേഷം

സാധാരണ ഗതിയിൽ ചിത്രത്തിലെ ഗാനങ്ങൾ സിനിമയ്ക്ക് മുൻപേ റിലീസ് ചെയ്യാറുണ്ട്. എന്നാൽ സഞ്ജുവിന്റെ കാര്യത്തിൽ രണ്ട് ഗാനങ്ങൾ ഒഴികെ മറ്റുള്ളവ സിനിമ തിയേറ്ററിൽ എത്തിയതിന് ശേഷമാണ് റിലീസ് ചെയ്തത്.

Related Articles

Next Story

Videos

Share it