സച്ചിൻ നിർത്തിയിടത്തുനിന്ന് മോഹൻലാൽ തുടങ്ങുന്നു; ബ്ലാസ്റ്റേഴ്‌സ് ആഘോഷത്തിമിർപ്പിൽ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സഹ ഉടമസ്ഥാനം ഒഴിഞ്ഞപ്പോൾ മുതൽ മഞ്ഞപ്പടയുടെ ആരാധകർ അൽപം നിരാശയിലായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരാൻ നമ്മുടെ സ്വന്തം ലാലേട്ടൻ എത്തുന്നെന്ന വാർത്ത വീണ്ടും കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ആവേശം ഉണർത്തിയിരിക്കുകയാണ്.

ടീമിന്റെ ഗുഡ് വിൽ അംബാസഡർ ആയാണ് മോഹൻലാൽ എത്തിയിരിക്കുന്നത്. എന്നാൽ അധികം വൈകാതെ ബ്ലാസ്റ്റേഴ്സിന്റെ ഒരു ഭാഗം ഓഹരി അദ്ദേഹം വാങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മുൻ ഇംഗ്ലണ്ട് ഗോൾകീപ്പർ ഡേവിഡ് ജെയിംസിന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ച്ച രണ്ട് വട്ടം ചാമ്പ്യൻമാരായ എ.ടി.കെയെ കൊൽക്കത്തയിൽ വച്ച് നടക്കുന്ന മാച്ചിൽ നേരിടും.

കഴിഞ്ഞയാഴ്ച്ചയാണ് കേരള ബ്ലാസ്റ്റേഴ്‌സിലുള്ള തന്റെ ഓഹരികള്‍ വിറ്റഴിക്കുന്നതായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അറിയിച്ചത്. തെലുങ്ക് നടന്‍ ചിരഞ്ജീവിയും നിര്‍മാതാവ് അല്ലു അരവിന്ദും ഒപ്പം ഐക്വിസ്റ്റ് ഗ്രൂപ്പും ചേര്‍ന്നാണ് സച്ചിന്റെ ഓഹരികള്‍ നേടിയിരിക്കുന്നത്.

Related Articles

Next Story

Videos

Share it