അറിയണ്ടേ, നിക്ക് പ്രിയങ്കയെ അണിയിച്ച ആ കുഷ്യൻ-കട്ട് വജ്രമോതിരത്തിന്റെ വില

അമേരിക്കൻ ഗായകനായ നിക്ക് ജോനാസ് ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയെ അണിയിച്ച വിവാഹമോതിരത്തിലാണ് ഇപ്പോൾ വിദേശ മാധ്യമങ്ങളുടെയെല്ലാം ക്യാമറക്കണ്ണുകൾ.

കാരണം മറ്റൊന്നുമല്ല, അതിന്റെ ഭീമമായ വിലയാണ്. കാലത്തെ വെല്ലുന്ന ഡിസൈൻ, പ്ലാറ്റിനത്തിൽ തീർത്ത കുഷ്യൻ-കട്ട് ഡയമണ്ട്, ഒറിജിനൽ ടിഫാനി പ്രോഡക്റ്റ്. വിലയെത്രയെന്നോ രണ്ട് കോടി രൂപ (300,000 ഡോളർ).

പ്രകൃതിയിൽ കണ്ടുവരുന്ന വജ്രക്കല്ലുകളിൽ ഏറ്റവും സംശുദ്ധമായവയാണ് ടിഫാനിയുടേതെന്ന് പ്രമുഖ ജെമ്മോളജിസ്റ്റ് ഗ്രാന്റ് മോബ്‌ളി അഭിപ്രായപ്പെട്ടു. കാലത്തെ വെല്ലുന്ന ഡിസൈനാണ് അവയുടേത്. അതുകൊണ്ട് തന്നെയാണ് വിലക്കൂടുതലും.

കഴിഞ്ഞ മാസം മുംബൈയിലെ പ്രിയങ്കയുടെ വീട്ടിൽവച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. നിക്കിന്റെയും പ്രിയങ്കയുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണു ചടങ്ങിൽ പങ്കെടുത്തത്.

Related Articles

Next Story

Videos

Share it