പബ്ജി ഗെയ്മിന് മണിച്ചിത്രത്താഴ് വീണു! ഇന്ത്യയിലെ സെര്‍വറുകളും ഇനി മുതല്‍ പ്രവര്‍ത്തിക്കില്ല

ഗെയ്മിംഗ് നിര്‍ത്തലായെങ്കിലും ഇന്ത്യയില്‍ പബ്ജി ഗെയ്മിന്റെ സെര്‍വറുകള്‍ ഓപ്പണായിരുന്നു. എന്നാല്‍ തങ്ങളുടെ ഇന്ത്യന്‍ സെര്‍വറുകള്‍ ഒക്ടോബര്‍ 30 ന് അടച്ചു പൂട്ടുന്നതായി പബ്ജി കോര്‍പ്പറേഷന്‍ തന്നെ ഇപ്പോള്‍ അറിയിച്ചിരിക്കുകയാണ്. നിരോധനം പ്രഖ്യാപിച്ച ഉടന്‍ പുതിയ ഡൗണ്‍ലോഡുകള്‍ തടയുന്നതിനായി ഗെയ്മുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും സെപ്റ്റംബര്‍ 2 ന് എടുത്തുമാറ്റിയിരുന്നു. പബ്ജി മൊബൈല്‍, പബ്ജി മൊബൈല്‍ ലൈറ്റ് ഗെയ്മുകള്‍ നിരോധിച്ച് രണ്ട് മാസത്തിന് ശേഷമാണ് ഗെയ്മുകള്‍ക്കായുള്ള ഇന്ത്യ സെര്‍വറുകളും പൂട്ടുന്നത്. ചൈനീസ് കമ്പനിയായ ടെന്‍സെന്റ് ഗെയ്മാണ് ഇന്ത്യയിലെയും സെര്‍വറുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്.

സെര്‍വറുകള്‍ പ്രവര്‍ത്തന ക്ഷമമായതിനാല്‍ തന്നെ നേരത്തെ ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്ത് വച്ചവര്‍ക്ക് ഈ ഗെയിം കളിക്കാമായിരുന്നു.
എന്നാല്‍ ന്ന് സെര്‍വറുകള്‍ അടച്ചുപൂട്ടുന്നതോടെ നിരോധനത്തിന് മുമ്പ് ഡൗണ്‍ലോഡ് ചെയ്ത നിലവിലുള്ള ഉപയോക്താക്കള്‍ക്കും ഗെയ്മുകള്‍ പ്രവര്‍ത്തിപ്പിക്കാനാകില്ല. 2020 സെപ്റ്റംബര്‍ 2 ലെ ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഇടക്കാല ഉത്തരവ് പാലിക്കുന്നതിന്, ടെന്‍സെന്റ് ഗെയിംസ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കുള്ള എല്ലാ സേവനങ്ങളും 2020 ഒക്ടോബര്‍ 30 ന് അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

പബ്ജി ഗെയ്മിന്റെ 752 ദശലക്ഷം ആഗോള ഡൌണ്‍ലോഡുകളില്‍ 180 ദശലക്ഷത്തോളം ഇന്ത്യന്‍ ഉപഭോക്താക്കളാണ്. നിരോധനത്തെത്തുടര്‍ന്ന്, പബ്ജി കോര്‍പ്പറേഷന്‍ ടെന്‍സെന്റ് ഗെയിമുകളുമായുള്ള ബന്ധം വിച്ഛേദിക്കുകയും ഇന്ത്യയിലെ ഫ്രാഞ്ചൈസിക്കായുള്ള അവരുടെ പ്രസിദ്ധീകരണ അവകാശം ഇല്ലാതാക്കുകയും ചെയ്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it