ബാഡ്‍മിന്‍റണ്‍ ലോകത്തെ ഏറ്റവും വിലയേറിയ കരാറിൽ ഒപ്പിട്ട് സിന്ധു

ചൈനീസ് സ്പോട്സ് ബ്രാൻഡായ ലി നിങ്ങുമായാണ് കരാർ

PV Sindhu
Image credit: Twitter/P V Sindhu

ഒളിംപിക്, വേൾഡ് ചാമ്പ്യൻഷിപ് സിൽവർ മെഡലിസ്റ്റും ഇന്ത്യയുടെ ബാഡ്‍മിന്‍റണ്‍ താരവുമായ പി.വി. സിന്ധു ചൈനീസ് ബ്രാൻഡുമായി 50 കോടി രൂപയുടെ സ്‌പോൺസർഷിപ് കരാറിൽ ഒപ്പിട്ടു. നാല് വർഷത്തേക്കാണ് കരാർ.

ബാഡ്‍മിന്‍റണ്‍ രംഗത്തെ ഏറ്റവും വലിയ കരാറുകളിൽ ഒന്നാണിത്.
ലി നിങ് കഴിഞ്ഞ മാസം 35 കോടി രൂപയ്ക്ക് കിഡംബി ശ്രീകാന്തുമായി കരാർ ഒപ്പുവച്ചിരുന്നു.

സ്പോൺസർഷിപ് തുകയായി 40 കോടി രൂപ സിന്ധുവിന് ലഭിക്കും. 10 കോടി എക്വിപ്മെന്റിനും.

കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ വനിതാ കായികതാരങ്ങളുടെ ഫോബ്സ് പട്ടികയിൽ സിന്ധു ഏഴാമതായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here