സച്ചിൻ ടെണ്ടുൽക്കർ എന്ന സംരംഭകൻ 

ലോകത്തെ ലക്ഷക്കണക്കിന് ആരാധകരുടെ മാസ്റ്റർ ബ്ലാസ്റ്ററായ സച്ചിൻ ടെണ്ടുൽക്കർ തൻറെ 24 വർഷം നീണ്ട കരിയറിലെ മികച്ച പ്രകടനത്തിലൂടെ നേടിയെടുത്തത് തിളക്കമാർന്ന ഒരു ബ്രാൻഡ് ഇമേജാണ്. ഇക്കഴിഞ്ഞ ഏപ്രിൽ 24ന് നാൽപത്തിയാറാമത്തെ പിറന്നാളാഘോഷിച്ച സച്ചിന്റെ ഇന്നത്തെ നെറ്റ് വർത്ത് 118 കോടി രൂപയോളം വരും. വൺ ഡേ ഇന്റർനാഷണലുകളിൽ നിന്ന് 18,426 റൺസും ടെസ്റ്റുകളിൽ നിന്ന് 15,921 റൺസും വാരിക്കൂട്ടിയ ക്രിക്കറ്റിന്റെ ദൈവം ഒരു സംരംഭകൻ കൂടിയാണ്.

ക്രിക്കറ്റിന് പുറത്തുള്ള അദ്ദേഹത്തിന്റെ ബിസിനസ് ലോകത്തെക്കുറിച്ച്:

  • സച്ചിൻ സംരംഭകത്വത്തിലേക്കുള്ള യാത്ര തുടങ്ങിയത് 2002 ലാണ്. മുംബൈയിൽ 'ടെണ്ടുൽക്കേഴ്സ്' എന്ന റെസ്റ്റോറന്റ് ആരംഭിച്ചുകൊണ്ടായിരുന്നു അത്. സെലിബ്രിറ്റി ഹോട്ടൽ ഉടമയായ സഞ്ജയ് നരംഗുമായി ചേർന്നാണ് ഇതു തുടങ്ങിയത്. ഉടൻ മറ്റു രണ്ട് റസ്റ്റോറന്റുകൾ മുംബൈയിലും ബെംഗളൂരുവിലും തുറന്നു. 'സച്ചിൻസ്' എന്നായിരുന്നു അതിന്റെ പേര്. എന്നാൽ ഇതിൽ പ്രതീക്ഷ വിജയം കൈവരിക്കാവാതെ 2007-ൽ അടച്ചുപൂട്ടി. എന്നാൽ തന്റെ സംരംഭകത്വ മോഹം ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറല്ലായിരുന്നു.
  • ഫ്യൂച്ചർ ഗ്രൂപ്പിന്റെ ബിഗ് ബസാറുമായി ചേർന്ന് 'സച്' എന്ന പേരിൽ പേഴ്‌സണൽ കെയർ പ്രൊഡക്ടുകൾ അദ്ദേഹം അവതരിപ്പിച്ചു. കൂടാതെ ഫ്യൂച്ചർ ഗ്രൂപ്പിന്റെയും മണിപ്പാൽ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭത്തിലും അദ്ദേഹം ബിസിനസ് പങ്കാളിയാണ്. ഈ സംരംഭത്തിന് കീഴിൽ ഹെൽത്ത് സപ്ലിമെന്റ്, സ്പോർട്സ്, ഫിറ്റ്നസ് ഉപകരണങ്ങൾ, ലൈഫ്സ്റ്റൈൽ ആക്സസറികൾ എന്നിവ വിപണിയിലെത്തുന്നു.
  • യുഎഇ ആസ്ഥാനമായ ട്രാവൽ പോർട്ടൽ മുസാഫിറിൽ സച്ചിന് 7.5 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. മാത്രമല്ല അദ്ദേഹം പോർട്ടലിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ്. എന്നാൽ അഞ്ചു വർഷത്തിന് ശേഷം അദ്ദേഹം അതിൽ നിന്ന് [പിന്മാറി.
  • 2014-ൽ സ്ഥാപിതമായതുമുതൽ 4 വർഷത്തേക്ക് ഇന്ത്യൻ സൂപ്പർ ലീഗ് ഫ്രാഞ്ചൈസിയായ കേരള ബ്ലാസ്റ്റേഴ്‌സിൽ ബിസിനസ് പങ്കാളിത്തമുണ്ടായിരുന്നു സച്ചിന്. 2018 സെപ്റ്റംബറിൽ അതിലുണ്ടായിരുന്നു തന്റെ മുഴുവൻ ഓഹരിയും അദ്ദേഹം വിറ്റു. ബാഡ്‌മിന്റൺ പ്രീമിയർ ലീഗ് ടീം ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ്, കബഡിയിൽ മാസ്റ്റർ ബ്ലാസ്റ്റേഴ്‌സ് മാജിക് എന്നിവയിലും അദ്ദേഹത്തിന് പങ്കാളിത്തമുണ്ട്.
  • സ്പോർട്സ് സ്റ്റിമുലേഷൻ ബിസിനസിലും സച്ചിൻ ഒരു കൈനോക്കിയിട്ടുണ്ട്. 2009-ൽ സ്ഥാപിതമായ സ്മാഷ് എന്റർടൈൻമെന്റിന്റെ ഏറ്റവും വലിയ ഷെയർ ഹോൾഡർ ആണ് സച്ചിൻ. 'ഷെയർഖാൻ' സ്ഥാപകനായ ശ്രീപാൽ മൊറാഖിയയാണ് സ്മാഷ് എന്റർടൈൻമെന്റിന്റെയും സ്ഥാപകൻ. കഴിഞ്ഞ വർഷം യുഎസ് നിക്ഷേപകരിൽ നിന്നും 25 കോടി കമ്പനി സമാഹരിച്ചിരുന്നു.
  • 2016-ൽ ആരംഭിച്ച 'ട്രൂ ബ്ലൂ' അപ്പാരൽ ബ്രാൻഡ് സച്ചിന്റെയും അരവിന്ദ് ഫാഷൻ ബ്രാൻഡ്‌സ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ്. കഴിഞ്ഞ വർഷം യുഎസ്, യുകെ വിപണികളിലേക്ക് ബ്രാൻഡിന്റെ സാന്നിധ്യം വ്യാപിപ്പിച്ചിരുന്നു.
  • സച്ചിനും ഭാര്യ അഞ്ജലിയും നടത്തുന്ന സ്പോർട്സ് മാനേജ്മെന്റ് കമ്പനിയാണ് എസ്ആർടി സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, 2016 ലാണ് ഇത് ആരംഭിച്ചത്.
  • സച്ചിനും സ്മാർട്രോണും ചേർന്ന് 2017-ൽ അവതരിപ്പിച്ച സ്മാർട്ഫോൺ ആണ് srt.phone. 32GB, 64GB സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകുന്ന ഫോണിന് 12,999 രൂപ, 13,999 രൂപ എന്നിങ്ങനെയായിരുന്നു വില.

Related Articles

Next Story

Videos

Share it