'സാഹോ'യുടെ ഹിന്ദി പതിപ്പ് ആദ്യദിനം 15-20 കോടി രൂപ നേടുമെന്നു നിരീക്ഷകര്‍

ഓഗസ്റ്റ് 30 നു റിലീസിനൊരുങ്ങുന്ന പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയുടെ ഹിന്ദി പതിപ്പ് 15-20 കോടി രൂപ ആദ്യ ദിന കളക്ഷന്‍ നേടുമെന്ന് ഫിലിം ട്രേഡ് അനലിസ്റ്റ് ഗിരീഷ് ജോഹര്‍. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ബോളിവുഡ് കളക്ഷന്‍ നേടിയ 'കബീര്‍ സിംഗ്' ഇതോടെ പിന്നിലാകുമെന്ന് ജോഹര്‍ പറയുന്നു.

മികച്ച അഭിനേതാക്കളാണ് പ്രഭാസും ശ്രദ്ധയും. ട്രെയിലറിനോടുള്ള പ്രതികരണം ആവേശഭരിതവും. വളരെ വിപുലമായ റിലീസാണ് ഹിന്ദിയിലേത്.അവധിക്കാലമല്ലാതിരുന്നിട്ടും 15-20 കോടി രൂപയുടെ ആദ്യദിന കളക്ഷന്‍ ഉണ്ടാകുന്നപക്ഷം അതിശയകരമായിരിക്കുമത്. പല ബോളിവുഡ് അഭിനേതാക്കളും 10 കോടി രൂപയെന്ന ലക്ഷ്യം നേടാന്‍ പാടുപെട്ടിട്ടും സാധിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാഹോ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യുമെങ്കിലും പ്രഭാസിന്റെ മുന്‍ ചിത്രമായ ബാഹുബലി സ്ഥാപിച്ച റെക്കോര്‍ഡ് സ്പര്‍ശിക്കാന്‍ കഴിഞ്ഞേക്കില്ലെന്നും ജോഹര്‍ കരുതുന്നു.ഇതിനിടെ, പ്രഭാസ് ആരാധകരെ സന്തോഷത്തിലാഴ്ത്തിക്കൊണ്ട് ചിത്രത്തിന്റെ യുഎഇയില്‍ നിന്നുള്ള പ്രതികരണം സോഷ്യല്‍ ലോകത്ത് നിറയുന്നു. സാഹോ കണ്ടതിനു ശേഷം യുഎഇ സെന്‍സര്‍ ബോര്‍ഡ് മെംബറും സിനിമാ നിരൂപകനുമായ ഉമൈര്‍ സന്ദു കുറിച്ച ട്വീറ്റുകളാണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ച.

ചിത്രം മാസ് എന്റര്‍ടെയ്‌നറാണെന്നും ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകതയെന്നും ഉമൈര്‍ ട്വീറ്റ് ചെയ്തു. അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളും വിഷ്വല്‍സും നിറഞ്ഞ മാസ് മസാല ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ തീര്‍ച്ചയായും സാഹോ ഇഷ്ടപ്പെടുമെന്നും അദ്ദേഹം കുറിച്ചു.

റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറില്‍ തന്നെ കലാസംവിധായകന്‍.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയില്‍ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചുങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും വേഷമിടുന്നു. ബി. ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുളള ആര്‍.ഡി. ഇല്യുമിനേഷന്‍ ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കും.

Related Articles
Next Story
Videos
Share it