എയർ ഇന്ത്യ കൊള്ളാം! പക്ഷെ ഷാരൂഖിന് ഒരാഗ്രഹമുണ്ട് 

കടബാധ്യതയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന എയർ ഇന്ത്യയ്ക്ക് പിന്തുണയുമായി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ.

എയർ ഇന്ത്യയുടെ സേവനം തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്നും അനൗദ്യോഗികമായി കമ്പനിയുടെ ബ്രാൻഡ് അംബാസഡറാകാൻ തനിക്ക് ആഗ്രഹമുണ്ടെന്നുമാണ് 'കിംഗ് ഖാൻ' അഭിപ്രായപ്പെട്ടത്.

ന്യൂയോർക്കിൽ നിന്നും മുംബൈയിലേക്ക് എയർ ഇന്ത്യയിൽ യാത്ര ചെയ്തതിന് ശേഷമായിരുന്നു ബോളിവുഡ് താരത്തിന്റെ ട്വീറ്ററിലൂടെയുള്ള പ്രസ്താവന.

അദ്ദേഹത്തിന്റെ വാക്കുകൾ പ്രോത്സാഹനം നൽകുന്നതാണെന്ന് എയർ ഇന്ത്യ പ്രതികരിച്ചു.

പ്രവർത്തനക്ഷമത മെച്ചപ്പെട്ടെങ്കിലും ഉയർന്ന ഇന്ധനവിലയും രൂപയുടെ മൂല്യത്തകർച്ചയും മൂലം കമ്പനി ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. ചില ആസ്തികൾ എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിങ്സ് ലിമിറ്റഡ് എന്ന കമ്പനയിലേക്ക് മാറ്റി എയർ ഇന്ത്യയുടെ കടബാധ്യത കുറയ്ക്കാനാണ് ഇപ്പോൾ സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.

Related Articles

Next Story

Videos

Share it