4 ദിവസം, 40 മില്യൺ വ്യൂസ്! നെറ്റ്ഫ്ലിക്സ് റെക്കോർഡ് തകർത്ത ഈ ഷോ ഏതാണ്?

ലോകത്തെ ഏറ്റവും വലിയ പെയ്ഡ് ഓൺലൈൻ ടിവി നെറ്റ് വർക്കായ നെറ്റ്ഫ്ലിക്സിന്റെ സർവകാല റെക്കോർഡുകൾ തകർത്തോടുകയാണ് സ്ട്രെയ്ഞ്ചർ തിങ്സ് 3.
മൂന്നാമത്തെ സീസൺ ഇറങ്ങി നാലു ദിവസത്തിനുള്ളിൽ 40 ദശലക്ഷം കുടുംബങ്ങളാണ് ഈ ഷോ കണ്ടത്. ഇതിൽ 18 ദശലക്ഷം പേർ എല്ലാ 8 എപ്പിസോഡുകളും കണ്ടുതീർത്തു.

നെറ്റ്ഫ്ലിക്സ് കണക്കുകൾ പരസ്യപ്പെടുത്തി തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആകുന്നുള്ളൂ. ജനുവരിയിൽ ഇറങ്ങിയ ആദ്യ ലിസ്റ്റിൽ ബേർഡ് ബോക്സ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. നാലാഴ്ചകൊണ്ട് 80 ദശലക്ഷം പേരാണ് ആ ഷോ കണ്ടത്. ആദ്യ മാസം 45 ദശലക്ഷം കുടുംബങ്ങളെ ആകർഷിച്ച അംബ്രല്ലാ അക്കാദമിയാണ് രണ്ടാം സ്ഥാനത്ത്.

ഇവയുടെ ഏകദേശം പത്തിലൊന്ന് സമയം കൊണ്ടാണ് സ്ട്രെയ്ഞ്ചർ തിങ്സ് ആ റെക്കോർഡുകൾ കടത്തിവെട്ടിയത്.

തുടക്കം

2016 ജൂലൈ 4 നാണ് സ്ട്രെയ്ഞ്ചർ തിങ്സ് ആദ്യം പ്രദർശനം തുടങ്ങിയത്. തുടക്കത്തിൽ ആരും അതിനെ അത്ര ശ്രദ്ധിച്ചില്ല. അധികം അറിയപ്പെടാത്ത, സ്വന്തം പേരിൽ ഒറ്റ ഹിറ്റുപോലുമില്ലാത്ത രണ്ടു സഹോദരന്മാരുടെ സങ്കല്പത്തിൽ പിറന്നതാണ് ഇതിലെ കഥ. ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാത്ത് ഡഫർ, റോസ് ഡഫർ എന്നിവരാണ് ആ എഴുത്തുകാർ.

അധികം അറിയപ്പെടാത്ത കുറെ നടന്മാരേയും കുട്ടികളേയും കൊണ്ടു നിറഞ്ഞ ഷോ പെട്ടെന്നാരുടേയും ശ്രദ്ധയാകർഷിച്ചില്ല. എന്നാൽ ആഴ്ചകൾ കഴിഞ്ഞതോടെ കഥ മാറി.

കാണികളുടെ ഫേവറേറ്റ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് അവർ കയറിപ്പറ്റി. ഒരു ചെറു ഗ്രാമത്തിൽനിന്ന് ഒരു കുട്ടിയെ കാണാതാകുന്നതിനെ ചുറ്റിപ്പറ്റിയുള്ള അസാധാരണമായ സംഭവങ്ങളാണ് സ്ട്രെയ്ഞ്ചർ തിങ്സ് പറയുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it