ചന്ദ്രനില്‍ സ്ഥലം വാങ്ങിയ കോടീശ്വരന്‍; സുശാന്ത് സിംഗ് ഉപേക്ഷിച്ച് പോയത് ആഗ്രഹിച്ച് സ്വന്തമാക്കിയ ഈ ആസ്തികളും

വെറും 12 ചിത്രങ്ങളില്‍ മാത്രം അഭിനച്ച സുശാന്ത് സിംഗ് ബോളിവുഡിന്റെ തീരാദുംഖമായ വാര്‍ത്തകള്‍ക്കിടയിലാണ് നാം. ബോളിവുഡിന് മാത്രമല്ല രണ്ട് വര്‍ഷം മുമ്പ് കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയ സദാ പുഞ്ചിരിക്കുന്ന മുഖവുമായി തന്റെ ജോലിക്കാരോട് പോലും മൃദുവായി സംസാരിച്ചിരുന്ന യുവസമ്പന്നനായിരുന്നു സുശാന്ത്. ആദ്യകാലത്ത് ബാക്ക് ഡാന്‍സറായി അഭിനയിച്ചിരുന്നപ്പോള്‍ കിട്ടിയ പ്രതിഫലം വെറും 250 രൂപയായിരുന്നു. അക്കാലത്ത് 6 പേര്‍ക്കൊപ്പം ഒരു ചെറിയ മുറിയില്‍ കഴിഞ്ഞിരുന്ന വ്യക്തി ഇന്ന് കോടീശ്വരനായാണ് മരിക്കുന്നത്. ബാന്ദ്രയിലെ ഫ്‌ളാറ്റ് കൂടാതെ അദ്ദേഹം പാലി ഹില്ലില്‍ 20 കോടി രൂപയ്ക്ക് ഒരു ബംഗ്‌ളാവും വാങ്ങിയിട്ടുണ്ട്. അതും തന്റെ 34 ാം വയസ്സില്‍. അന്നൊക്കെ ടെലിവിഷന്‍ ഷോകളും മോഡലിംഗും ചെയ്യുമായിരുന്നു സുശാന്ത്.

2008 ലാണ് ടി.വി സീരിയലിലൂടെ സുശാന്ത് അഭിനയ രംഗത്ത് ചുവടുറപ്പിക്കുന്നത്. പിന്നെ 2013 ല്‍ ആദ്യസിനിമ. എംഎസ് ധോണി ദി അണ്‍ ടോള്‍ഡ് സ്‌റ്റോറിയിലൂടെയാണ് മുന്‍നിര നായകനായത്. പിന്നീട് വെറും 250 രൂപ വാങ്ങിയ താരം പ്രതിഫലത്തില്‍ 5 മുതല്‍ 7 കോടി രൂപയിലോട്ടുയര്‍ന്നു. 2018 ല്‍ സുശാന്ത് സിംഗ് രാജ്പുത് ചന്ദ്രനില്‍ സ്ഥലം വാങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. ചന്ദ്രനിലെ Moscoviense എന്ന സ്ഥലം International Lunar Land Registry യില്‍ നിന്നാണ് അദ്ദേഹം വാങ്ങിയത്. ഈ സ്ഥലം കാണുന്നതിനായി തന്റെ ഫ്‌ലാറ്റില്‍ അദ്ദേഹമൊരു Advance Telescope 14LX00 ഉം സ്ഥാപിച്ചിട്ടുണ്ട്. അത്തരം ക്രെയ്‌സുകളുടെ രാജകുമാരനായിരുന്നു സുശാന്ത്. ഭൂമിയിലല്ലാത്ത പ്രോപ്പര്‍ട്ടികളുടെ അവകാശം ഒരു രാജ്യത്തിനുമാത്രമായുള്ളതല്ല എന്ന നിയമം നില നില്‍ക്കുമ്പോളും സുശാന്തിന് ചന്ദ്രനില്‍ ഒരു സ്ഥാനം ഇന്നും കോറിയിട്ടിരിക്കുന്നു.

ആഡംബര വാഹനങ്ങളുടെ തോഴന്‍

യുവതാരങ്ങളിലെ എല്ലാ ക്രെയ്‌സുകളും സുശാന്തിനുമുണ്ടായിരുന്നു. അതിലൊന്നാണ് വാഹനക്കമ്പം. ചെറുപ്പത്തില്‍ സ്വപ്നം മാത്രമായിരുന്ന ഓരോ പുത്തന്‍ വാഹനങ്ങളും സിനിമയിലെത്തിയതിന് ശേഷം സ്വന്തമാക്കാന്‍ തുടങ്ങിയപ്പോള്‍ ഓരോന്നും വന്‍ ആഘോഷത്തോടെയാണ് സുശാന്ത് സ്വീകരിച്ചിരുന്നത്. 2006ലെ ഹോണ്ട സിബിആറില്‍ തുടങ്ങിയ വാഹനപ്രേമം പിന്നീട് പല വമ്പന്‍ ബൈക്കുകളും സുശാന്ത് സിംഗ് രജ്പുത്തിന്റെ ഗാരജില്‍ നിറഞ്ഞു. എങ്കിലും തന്റെ മഞ്ഞ സിബിആറിനോടുള്ള പ്രിയം പലയിടത്തും താരം വ്യക്തമാക്കിയിട്ടുണ്ട്. നായകനായി വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ തന്നെ താരം ബിഎംഡബ്‌ള്യു കെ1000ആര്‍ സ്വന്തമാക്കിയിരുന്നു. ബിഎംഡബ്‌ള്യു മോട്ടോറാഡിന്റെ വിലകൂടിയ നേക്കഡ് ബൈക്ക് ആണ് കെ1000ആര്‍. 2008 മുതല്‍ 2015 വരെ വിപണയിലുണ്ടായിരുന്ന ഈ ബൈക്കിന്റെ കറുപ്പ് നിറത്തിലുള്ള മോഡല്‍ ആണ് സുശാന്ത് വാങ്ങിയത്. 25 ലക്ഷത്തിനടുത്തായിരുന്നു ഇന്ത്യയില്‍ ബിഎംഡബ്‌ള്യു കെ1300ആറിന്റെ ഷോറൂം വില.

എം.എസ്. ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സിനിമ വമ്പന്‍ വിജയം നേടിയതിന് പിന്നാലെയാണ് 2017-ല്‍ ഇറ്റാലിയന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മസെരാറ്റിയുടെ കോത്രോപോര്‍ട്ട് സെഡാന്‍ സുശാന്ത് വാങ്ങിയത്. ഏകദേശം 1.55 കോടിയാണ് മസെരാറ്റി കോത്രോപോര്‍ട്ട് മോഡലിന് ഷോറൂം വില. നീല നിറത്തിലുള്ള തന്റെ മസെരാറ്റി കോത്രോപോര്‍ട്ടുമൊത്തുള്ള തന്റെ ചിത്രങ്ങള്‍ ആരാധികമാരുടെ ഉറക്കം കെടുത്തിയിരുന്നു. 'കുട്ടിക്കാലം മുതല്‍ ഈ കാറിന്റെ ചെറു മോഡലുമായി ഞാന്‍ കളിച്ചിരുന്നു. ഇപ്പോള്‍ ഈ ബീസ്റ്റിനെ സ്വന്തമാക്കാനുള്ള സമയമായി. ആരാണ് ഒരു ഡ്രൈവിന് എന്നോടൊപ്പം കൂടുന്നത്?' ചിത്രത്തിനൊപ്പം സുശാന്ത് സിംഗ് അന്ന് കുറിച്ചു.

ഇഷ്ടവാഹനം സ്വന്തമാക്കും മുമ്പ്

ഫ്രഞ്ച് വാഹന നിര്‍മ്മാതാവായ ബുഗാട്ടിയുടെ വെയ്റോണ്‍ സ്‌പോര്‍ട്‌സ് കാര്‍ ആണ് തന്റെ 'ഡ്രീം കാര്‍' എന്ന് സുശാന്ത് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. അതെ സമയം ബുഗാട്ടിയുടെ വെയ്റോണ്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്തതുകൊണ്ട് താന്‍ ഒരു ഔഡി ആര്‍8 സ്‌പോര്‍ട്്സ് കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്നതായി ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴും തന്റെ പ്ലേ സ്റ്റേഷനില്‍ കാര്‍ റേസിംഗ് ഗെയിമുകളില്‍ വ്യാപൃതനാവാറുണ്ട് സുശാന്ത്. തന്റെ കാറുകള്‍കള്‍ക്കെല്ലാം 4747 എന്ന രെജിസ്‌ട്രേഷന്‍ നമ്പറാണ് സുശാന്ത് തെരഞ്ഞെടുത്തത്.

സുശാന്ത് അവസാനമഭിനയിച്ച 'ദില്‍ ബെച്ചാര' റിലീസിന് തായ്യറായിരിക്കുകയാണ്. ചിറ്റ്‌ചോരെ എന്ന ആത്മഹത്യകളില്‍ നിന്നും തിരികെ കരയകയറുന്ന മനുഷ്യരുടെ കഥ പറഞ്ഞ സിനിമയില്‍ നായകനായെങ്കിലും സുശാന്ത് വിഷാദരോഗത്തിനടിമയായിരുന്നുവെന്നും തെളിവുകള്‍ പറയുന്നു. അതിനുള്ള മരുന്നുകള്‍ തുടര്‍ച്ചായി കഴിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ മുന്‍ മാനേജരായിരുന്ന 28 കാരി ദിഷ ജൂണ്‍ 8 ന് മുംബൈയിലെ ഫ്‌ലാറ്റില്‍നിന്നുചാടി ആത്മഹത്യ ചെയ്തത് അദ്ദേഹത്തിന് വലിയ ഷോക്കായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it