മൻമോഹൻ സിംഗിന്റെ നയങ്ങളുടെ പിന്നിലെ കഥകൾ വിവരിച്ച് 'ആക്സിഡെന്റൽ പ്രൈം മിനിസ്റ്റർ'
നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തുന്നതിന് മുൻപുള്ള 10 വർഷക്കാലം ഇന്ത്യ ഭരിച്ചിരുന്നത് ഒരു സാമ്പത്തികശാസ്ത്ര വിദഗ്ധനായ പ്രധാന മന്ത്രിയായിരുന്നു. മൻമോഹൻ സിംഗ്.
അദ്ദേഹത്തിന്റെ ഭരണകാലത്ത് അമേരിക്കയുമായുള്ള ആണവ കരാർ ഉൾപ്പെടെ ധീരമായ പല തീരുമാനങ്ങളും രാജ്യം കൈക്കൊണ്ടു. എന്തായിരുന്നു ആ തീരുമാനങ്ങൾക്ക് പിന്നിൽ?
രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യയുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ച ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രധാനമന്ത്രിയുടെ കഥ പറയുകയാണ് 'ദി ആക്സിഡെന്റൽ പ്രൈം മിനിസ്റ്റർ' എന്ന ബോളിവുഡ് ചിത്രം.
റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ വൻ സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രെയ്‌ലറിന് ലഭിക്കുന്നത്. രണ്ട് മണിക്കൂറിനുള്ളിൽ 1,60,000 ലധികം വ്യൂസ് ആണ് യൂട്യൂബിൽ മാത്രം.
അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിങ്ങായി എത്തുന്നത്. സോണിയ ഗാന്ധിയെ അവതരിപ്പിക്കുന്നത് ജര്‍മ്മന്‍ നടിയായ സൂസന്‍ ബെര്‍ണര്‍ട്ട്. മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ഭാരുവിന്റെ ‘ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് ഗുട്ടെയാണ്.