ഇപ്പോള്‍ കാണാന്‍ പറ്റിയ ഫിനാന്‍സ് സിനിമകള്‍

സാമ്പത്തികകാര്യങ്ങള്‍ വിഷയമാക്കിയ പത്ത് ലോകോത്തര സിനിമകളിതാ

Finance related movies to watch right now

ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഘട്ടങ്ങളിലൊന്നിലൂടെയാണ് ലോക രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകള്‍ ഇപ്പോള്‍ കടന്നു പോകുന്നത് . മുന്‍പെന്നത്തേക്കാള്‍ സാമ്പത്തിക വാര്‍ത്തകളും സംഭവങ്ങളും ചര്‍ച്ച ചെയ്യുന്ന ഈ കോവിഡ് ബാധ കാലത്ത് കാണാന്‍ ഇതാ പത്ത് ഫിനാന്‍സ് സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്ത സിനിമകള്‍ …

1. വാള്‍ സ്ട്രീറ്റ് (Wall Street)

ഒലിവര്‍ സ്റ്റോണിന്റെ ഈ ക്ലാസിക് സിനിമ സാമ്പത്തിക മേഖലയെ ഇഷ്ടപ്പെടുന്നവരും സിനിമയെ സ്‌നേഹിക്കുന്നവരുമായ ഏതൊരാളും കണ്ടിരിക്കേണ്ട സിനിമയാണ്. മൈക്കിള്‍ ഡഗ്ലസാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

2. റോഗ് ട്രേഡര്‍ (Rogue Trader)

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മെര്‍ച്ചന്റ് ബാങ്കിന്റെ പതനത്തിന് കാരണക്കാരനായ ഒരു വ്യാപാരിയുടെ കഥ പറയുന്ന സിനിമയാണിത്.

3. മാര്‍ജിന്‍ കോള്‍ (Margin Call)

2007 ലെ സാമ്പത്തിക പ്രതിസന്ധിയുടെ തുടക്ക സമയത്ത് ന്യൂയോര്‍ക്ക് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിനകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ചാണ് ഈ സിനിമ പറയുന്നത്.

4. ദി വോള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റ് (The Wolf of Wall Street)

ജോര്‍ദാന്‍ വെല്‍ഫോര്‍ട്ട് എന്ന സ്‌റ്റോക്ക് ബ്രോക്കറുടെ ഉയര്‍ച്ചയും പിന്നീട് ഫെഡറല്‍ ഗവണ്‍മെന്റിലും അഴിമതിയിലും കുറ്റകൃത്യങ്ങളിലുമൊക്കെ എങ്ങനെ ഇടപെട്ടു എന്ന യഥാര്‍ത്ഥ കഥയാണ് ഇതിവൃത്തം. ഡികാപ്രിയോയും ജോനാ ഹില്ലുമാണ് പ്രധാന അഭിനേതാക്കള്‍.

5. ട്രേഡിംഗ് പ്ലേസസ് (Trading Places)

നല്ല നിലയില്‍ കഴിയുന്ന കമ്മോഡിറ്റി ബ്രോക്കറുടെയും ഭവന രഹിതനായ ഒരു തെരുവുവാസിയുടെയും കഥ പറയുന്ന കോമഡി ചിത്രമാണ് 1983 ല്‍ പുറത്തിറങ്ങിയ ട്രേഡിംഗ് പ്ലേസസ്.

6. ബോയ്‌ലര്‍ റൂം (Boiler Room)

ഓഹരി വിപണിയില്‍ നിക്ഷേപിച്ചു തുടങ്ങുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ സിനിമ നല്‍കുന്നത്.

7. ബാര്‍ബേറിയന്‍സ് അറ്റ് ദി ഗേറ്റ്‌സ് (Barbarians at the Gates)

ഒരു പുസ്തകത്തെ അടിസ്ഥാനമാക്കി 90കളുടെ ആദ്യം പുറത്തിറങ്ങിയ അവാര്‍ഡ് വിന്നിംഗ് സിനിമായാണിത്.

8. റ്റൂ ബിഗ് ടു ഫെയ്ല്‍ (Too Big To Fail)

വാള്‍സ്ട്രീറ്റും വാഷിംഗ്ടണും എങ്ങിനെയാണ് സാമ്പദ് ഘടനയെ സംരക്ഷിക്കുന്നതെന്നും അതിനു പിന്നിലുള്ള കാര്യങ്ങളുമാണ് ഈ ചിത്രം കാട്ടുന്നത്.

9. ഗ്ലെന്‍ ഗാരി ഗ്ലെന്‍ റോസ് (Glengarry Glen Ross)

അലക് ബാള്‍ഡ്വിന്റെ മോട്ടിവേഷണല്‍ സ്പീച്ച് കൊണ്ട് ശ്രദ്ധേയമായ ചിത്രമാണിത്.

10. ദി ബിഗ് ഷോട്ട് (The Big Short)

2007-08 വര്‍ഷത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പറയുന്ന സിനിമയാണിത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here