വിരാട് കോലി എന്ന പവർ ബ്രാൻഡ്; ഇന്ത്യൻ ക്യാപ്റ്റന്റെ ലിസ്റ്റിലേക്ക് ഹീറോ മോട്ടോകോർപ് കൂടി

"ഉപയോഗിക്കാത്ത ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡർ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ഒരു ബ്രാൻഡിന്റെ പരസ്യം ചെയ്യുന്നത് അതിനെ സാക്ഷ്യപ്പെടുത്തുന്നതിന് തുല്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു," ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡ് അംബാസഡറിന്റെ വാക്കുകളാണിവ.

ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലി അതിസമ്പന്നരായ കായികതാരങ്ങളുടെ പട്ടികയിലുള്ള ഏക ഇന്ത്യക്കാരനാണ്. മാത്രമല്ല, ക്രിക്കറ്റിൽ നിന്നുള്ള പ്രതിഫലത്തിനേക്കാൾ അഞ്ചിരട്ടിയാണ് അദ്ദേഹത്തിന് ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകളിൽ നിന്നുള്ള വരുമാനം.

ക്രിക്കറ്റിൽ നിന്ന് നാല് മില്യൺ ഡോളർ പ്രതിഫലം പറ്റുമ്പോൾ പരസ്യത്തിൽ നിന്ന് ഏകദേശം 20 മില്യൺ ഡോളർ ആണ് കോലി നേടുന്നത്.

പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിന് ഒരു ദിവസം കോലിയുടെ പ്രതിഫലം അഞ്ച് കോടി രൂപയാണ്. ഇന്ത്യയിലെ ഏതൊരു സെലിബ്രിറ്റിയെക്കാളും ഉയർന്ന തുകയാണിത്.

അദ്ദേഹം കരാറിലേർപ്പെട്ടിരിക്കുന്ന ബ്രാൻഡുകളിൽ ഏറ്റവും ഒടുവിലത്തേത് ഹീറോ മോട്ടോകോർപ് ആണ്. സെപ്റ്റംബർ 11 നാണ് കമ്പനി ഈ വിവരം പ്രഖ്യാപിച്ചത്.

വിരാട് കോലി എൻഡോർസ് ചെയ്യുന്ന ബ്രാൻഡുകൾ

  • Hero MotoCorp
  • Uber
  • Volini (Sun Pharma)
  • New Era
  • Tissot
  • Oakley
  • MRF Tyres
  • Puma
  • Boost
  • Audi
  • Colgate-Palmolive
  • Herbalife
  • Pepsi
  • Vicks
  • Remit 2 India
  • Philips India
  • Valvoline
  • American Tourister
  • Royal Challenge
  • Manyavar
  • Too Yumm
  • MuveAcoustics
  • Gionee
  • Gillette
  • WROGN clothing range
  • Sport Convo
  • Chisel Gym and Fitness centre

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it