കോലിയുടെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് ഒരു പോര്‍ഷെ 911 വാങ്ങാം!

എന്താ ഈ സെലിബ്രിറ്റികളെല്ലാം ഇന്‍സ്റ്റാഗ്രാമില്‍ എന്ന് നമ്മള്‍ പലപ്പോഴും ചിന്തിക്കാറില്ലേ? സംഭവം കട്ട ബിസിനസ് ആണ്.

ഒരൊറ്റ പ്രൊമോഷണല്‍ പോസ്റ്റിട്ടാല്‍ അവര്‍ക്ക് കിട്ടുന്നത് ലക്ഷങ്ങളാണ്. താരങ്ങളുടെ മൂല്യത്തിനനുസരിച്ചാണ് പ്രതിഫലം.

ഇന്ത്യയുടെ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നിന്ന് നേടുന്ന കാശുണ്ടെങ്കില്‍ ഒരു പോര്‍ഷെ 911 വാങ്ങാം. ഒരു പോസ്റ്റിന് 120,00 ഡോളര്‍ (ഏകദേശം 82.34 ലക്ഷം രൂപ) ആണ് കോലി നേടുന്നത്.

യുകെ ആസ്ഥാനമായ ഹോപ്പര്‍എച്ച്ക്യൂ പ്രസിദ്ധീകരിച്ച ഇന്‍സ്റ്റാഗ്രാം റിച്ച് ലിസ്റ്റില്‍ കോലിക്ക് 17മത്തെ റാങ്കാണ്. ഈ ലിസ്റ്റില്‍ ഇടം നേടിയ ഏക ഏഷ്യക്കാരനും ഇദ്ദേഹമാണ്.

സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങിന്റെ വളര്‍ന്നു വരുന്ന സ്വാധീനമാണ് ഈ സംഖ്യകള്‍ സൂചിപ്പിക്കുന്നതെന്ന് ഹോപ്പര്‍എച്ച്ക്യൂ സഹസ്ഥാപകനായ മൈക്ക് ബാന്‍ഡര്‍ ചൂണ്ടിക്കാട്ടുന്നു.

മോഡലും സംരംഭകയുമായ കൈലി ജെന്നറാണ് ഒന്നാം സ്ഥാനത്ത്. ഇവരുടെ പത്തിലൊന്ന് മാത്രമേ കോലി നേടുന്നുള്ളൂ. 10 ലക്ഷം ഡോളര്‍ ആണ് ഒരു പോസ്റ്റിന് കൈലി ജെന്നര്‍ നേടുന്നത്.

റിച്ച് ലിസ്റ്റിലെ ആദ്യ പത്തുപേർ ഇവരാണ്.

കടപ്പാട്: ഹോപ്പർഎച്ച്ക്യൂ

Related Articles

Next Story

Videos

Share it