2 കോടിയുടെ പ്രൊജക്ട് സായ് പല്ലവി നിരസിക്കാൻ കാരണം?
പ്രേമം, കലി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ സായ് പല്ലവി, ഇപ്പോൾ തമിഴിലേയും തെലുങ്കിലേയും തിരക്കേറിയ താരമാണ്.
ദുൽഖർ സൽമാനുമൊത്തുള്ള 'കലി' എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച 'അതിരന്‍' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സായ് പല്ലവി.
ഇതിനിടെയാണ് 2 കോടി രൂപയുടെ പ്രോജക്ട് അവർ നിരസിച്ചെന്ന വാർത്ത. ഒരു പ്രമുഖ പരസ്യ ഏജന്‍സിയാണ് ഫെയര്‍നെസ് ക്രീം ഉല്പന്നത്തിന്റെ പരസ്യത്തിൽ അഭിനയിക്കാൻ അവരെ സമീപിച്ചത്.
അധികം മേയ്‌ക്കപ് ഉപയോഗിക്കാൻ താല്പര്യമില്ലാത്തയാളാണ് സായ് പല്ലവി. ഒരു പരസ്യത്തിന് വേണ്ടി തന്റെ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ അവർ തയ്യാറായില്ല. അതുകൊണ്ടാണ് 2 കോടി രൂപ വരെ ഏജൻസി ഓഫർ നൽകിയിട്ടും പ്രോജെക്ട് അവർ നിരസിച്ചത്.
സൂര്യയുടെ എന്‍ജികെ, റാണ ദഗ്ഗുപതിക്കൊപ്പം അഭിനയിക്കുന്ന വിരാടപര്‍വവുമാണ് സായ് പല്ലവിയുടെ പുതിയ ചിത്രങ്ങള്‍.