രാജമൗലിയുടെ 'ആര്‍ആര്‍ആർ' ബാഹുബലിയുടെ റെക്കോർഡുകൾ തകർക്കുമോ?

രാജമൗലിയുടെ അടുത്ത ബ്രഹ്മാണ്ഡ ചിത്രമാണ് 'ആര്‍ആര്‍ആർ'. സ്വാതന്ത്യസമരസേനാനികളുടെ കഥപറയുന്ന ഈ ചിത്രം ബാഹുബലിയുടെ റെക്കോർഡുകൾ തകർക്കുമോയെന്നാണ് ആരാധകർക്ക് അറിയേണ്ടത്.

300 കോടി രൂപ ചെലവിൽ നിർമിക്കുന്ന ചിത്രത്തിൽ ജൂനിയര്‍ എൻ.ടി.ആര്‍., രാംചരണ്‍ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. 1920കളിൽ തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സ്വാതന്ത്യസമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ബാഹുബലിയിലെ അണിയറ പ്രവർത്തകർ ആർആർആറിന് വേണ്ടിയും പ്രവർത്തിക്കും. അച്ഛൻ വിജയേന്ദ്രപ്രസാദിന്റെ കഥയ്ക്ക് രാജമൗലി തിരക്കഥ എഴുതുന്നു. 10 ഭാഷകളിൽ ചിത്രം റിലീസിനെത്തുക.

ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
തമിഴ് നടന്‍ സമുദ്രക്കനിയും ചിത്രത്തിലെത്തും.

ഡിവിവി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി.വി.വി. ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എം.എം. കീരവാണി സംഗീതം. കെ.കെ. സെന്തിൽകുമാർ ഛായാഗ്രഹണം. 2020 ജൂലൈ 30ന് ചിത്രം തിയറ്ററുകളിലെത്തും

പൂർണമായും സാങ്കല്‍പിക കഥയാണെങ്കിലും രണ്ട് യഥാർഥ പോരാളികളാണ് പ്രധാനകഥാപാത്രങ്ങൾ. വിദേശഭാഷ ചിത്രം മോട്ടോർസൈക്കിൾ ഡയറീസിൽ നിന്നാണ് ഈ ചിത്രത്തിന് പ്രചോദനമുൾക്കൊണ്ടതെന്നും രാജമൗലി പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it