അറിയുന്നുണ്ടോ? നിങ്ങൾ പ്ലാസ്റ്റിക്കും ഭക്ഷിക്കുന്നുണ്ട്!  

ഒരു ശരാശരി മനുഷ്യൻ ഓരോ ആഴ്ചയും ഏകദേശം അഞ്ച്‌ ഗ്രാം പ്ലാസ്റ്റിക് അകത്താക്കുന്നുണ്ടെന്ന് പുതിയ പഠനം. അതായത് ഒരു ക്രെഡിറ്റ് കാര്‍ഡിന്റെയത്രയും പ്ലാസ്റ്റിക് ശരീരത്തിനകത്തേക്ക് ചെല്ലുന്നുണ്ടെന്നർത്ഥം.

ഒരു വർഷം നാം ഭക്ഷിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് അറിയണോ? 250 ഗ്രാം! ഒരു മില്ലിമീറ്റർ വീതം വലിപ്പമുള്ള 102,000 കഷ്ണങ്ങളായിട്ടാണത്രേ ഇവ അകത്തെത്തുന്നത്. ഇതിൽ 90 ശതമാനവും വെള്ളത്തിൽ നിന്നാണ്. ബോട്ടിൽഡും അല്ലാത്തതുമായ കുടിവെള്ളവും പാനീയങ്ങളും വഴിയാണ് ഏറ്റവും കൂടുതൽ.

പ്ലാസ്റ്റിക്കിന്റെ അംശം ഏറ്റവും കൂടുതലുള്ള ഭക്ഷ്യ വസ്തുക്കൾ ഷെൽ മൽസ്യം, ബിയർ, ഉപ്പ് എന്നിവയാണെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.

ഓസ്ട്രേലിയയിലെ ന്യൂ കാസ്റ്റില്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഡബ്ല്യൂ ഡബ്ല്യൂ എഫ് ഇന്റര്‍നാഷണലിന്റെ അംഗീകാരം ലഭിച്ച റിപ്പോര്‍ട്ടാണിത്.

ഒരാൾ ഒരാഴ്ച 1,769 പ്ലാസ്റ്റിക് തരികൾ വെള്ളത്തിൽ നിന്നും 182 എണ്ണം ഷെൽ ഫിഷിൽ നിന്നും അകത്താക്കുന്നു. 11 എണ്ണം ഉപ്പിൽ നിന്നും 10 എണ്ണം ബിയറിൽ നിന്നും വരുന്നു.

ഓരോ പ്ലാസ്റ്റിക് വസ്തുക്കളും പൂർണമായും ഡീകംപോസ് ചെയ്യാൻ എടുക്കുന്ന ഏകദേശ സമയം താഴെക്കൊടുക്കുന്നു:

  • പ്ലാസ്റ്റിക് ബാഗ്: 20 മുതൽ 1,000 വർഷം വരെ
  • പ്ലാസ്റ്റിക് ബോട്ടിൽ: 450 വർഷം
  • പോളിസ്റ്റിറീന്‍ കപ്പ്: 50 വർഷം
  • ഗ്ലാസ് ബോട്ടിൽ: 1,000,000 വർഷം
  • ഡിസ്പോസിബിൾ ഡയപ്പർ: 450 വർഷം
  • അലുമിനിയം കാൻ: 80 മുതൽ 200 വർഷം
  • സിഗരറ്റ് കുറ്റി: 1-5 വർഷം
  • മിൽക്ക് കാർട്ടൺ: മൂന്ന് മാസം
  • പേപ്പർ ടവൽ: 2-4 ആഴ്ചകൾ

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it