ആരോഗ്യത്തിന് അതീവ ഹാനികരം; ഇ-സിഗരറ്റുകള്‍ വില്‍ക്കരുതെന്ന് കേന്ദ്രം

സംസ്ഥാന സര്‍ക്കാരുകളോട് ഇലക്ട്രോണിക് സിഗരറ്റുകളുടെ വില്‍പ്പന നിരോധിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇ-സിഗരറ്റുകളും ഇ-നിക്കോട്ടിന്‍ ഫ്ളേവര്‍ ഹൂക്കകളുമൊക്കെ അടങ്ങുന്ന ഇലക്ട്രോണിക് നിക്കോട്ടിന്‍ ഡെലിവറി സിസ്റ്റംസ് (ENDS) ഇനിമുതല്‍ വില്‍ക്കുകയോ നിര്‍മ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ പരസ്യം ചെയ്യുകയോ വിതരണം നടത്തുകയോ ചെയ്യുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റേതാണ് ഉത്തരവ്.

കേരളത്തിലും പഞ്ചാബ്, കര്‍ണ്ണാടക, മിസോറാം, ജമ്മു & കാശ്മിര്‍, ബിഹാര്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഇപ്പോള്‍ത്തന്നെ ഇവയുടെ ഉല്‍പ്പാദനവും നിര്‍മ്മാണവും വില്‍പ്പനയുമൊക്കെ നിരോധിച്ചിട്ടുണ്ട്.

സി-സിഗരറ്റുകളും ശരീരത്തിന് ഹാനികരവും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നവയുമാണ് എന്നതിന്‍റെ വെളിച്ചത്തിലാണ് പുതിയ തീരുമാനം.

യുവാക്കളുടെ ഇടയിലാണ് ഇ-സിഗരറ്റുകളുടെ ഉപയോഗം കൂടുതലായുള്ളത്. സാധാരണ സിഗരറ്റുകളെ അപേക്ഷിച്ച് ഇവ ഹാനികരമല്ലെന്നും ഇവയുടെ ഉപയോഗത്തിലൂടെ പുകവലിയുടെ ദുശീലത്തില്‍ നിന്ന് രക്ഷപെടാകും എന്നുമുള്ള പ്രചരണങ്ങള്‍ കേട്ട് ഇവ ശീലമാക്കിയവരുണ്ട്.

എന്നാല്‍ ഇവയിലും നിക്കോട്ടിനും വിവിധ ഫ്ളേവറുകളിലുള്ള രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. സാധാരണ സിഗരറ്റിന്‍റെ വലുപ്പം മാത്രമുള്ള ഇ-സിഗരറ്റുകള്‍ ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. നിക്കോട്ടിന്‍ ദ്രാവകരൂപത്തിലാണ് ഇതില്‍ നിറച്ചിരിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it