ഈസിയായി പകര്‍ത്താം ശില്‍പ്പ ഷെട്ടിയുടെ ആരോഗ്യ മന്ത്രങ്ങള്‍

തനിക്ക് മാത്രമല്ല, ലോകത്തിന് മുഴുവന്‍ ആരോഗ്യവും ആകാരവടിവും വേണം എന്ന യജ്ഞത്തിലാണ് ശില്‍പ്പ ഷെട്ടി. യോഗയുടെയും ഹെല്‍ത്തി ലൈഫ്‌സ്റ്റൈലിന്റെയും പ്രയോജനങ്ങള്‍ എല്ലാവരും അറിയണം എന്ന ഉദ്ദേശവുമായി ആപ്പിലൂടെയും ഇന്‍സ്റ്റാഗ്രാമിലും യൂ ട്യൂബിലും മറ്റും ഫിറ്റ്‌നസ് ക്ലാസ്സുകളും ശില്‍പ തന്റെ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നുണ്ട്.

നിരവധി സിഡികളും ശില്‍പ്പ ഷെട്ടി പുറത്തിറക്കിയിട്ടുണ്ട്. ഇതാ ശില്‍പ്പ പറയുന്നു ആരോഗ്യവും ആകാരവടിവും സ്വന്തമാക്കിയ ശീലങ്ങള്‍.

ഭക്ഷണ ക്രമീകരണം

രാവിലെ അലോവേര ജൂസ്. അതിനുശേഷം പോറിഡ്ജും ചായയും. ഉച്ച്ക്ക് പരിപ്പും ബ്രൗണ്‍റൈസും. അല്ലെങ്കില്‍ ചപ്പാത്തിയോടൊപ്പം കോഴിക്കറിയും സാലഡും. വൈകുന്നേരം ബ്രൗണ്‍ബ്രഡ് ടോസ്റ്റ്, മുട്ട, ചായ, രാത്രിയില്‍ സാലഡ്, സൂപ്പ് ഒപ്പം ഏതെങ്കിലും ചിക്കന്‍ ഡിഷ്. അത്താഴം വളരെ നേരത്തെ കഴിക്കും. നോണ്‍വെജ് ഇഷ്ടപ്പെടുന്ന ശില്‍പ്പ വ്യാഴാഴ്ചയൊഴിച്ച് മറ്റെല്ലാ ദിവസവും സസ്യേതര ആഹാരം കഴിക്കും. കേക്ക്, കുല്‍ഫി, ഗുലാബ് ജാമൂന്‍ എന്നിവയിലേതെങ്കിലും ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കും.

വര്‍ക്കൗട്ട് ഫിലോസഫി

സൗന്ദര്യത്തിന് വേണ്ടിയാകരുത് വ്യായാമം എന്ന വിശ്വാസമാണ് ശില്‍പ്പയ്ക്കുള്ളത്. കഴുത്തു വേദന വന്നപ്പോള്‍ ഫിസിയോ തെറാപ്പിസ്റ്റിന്റെ നിര്‍ദേശമനുസരിച്ചാണ് യോഗ ചെയ്തു തുടങ്ങിയത്. പിന്നീട് പ്രധാന വര്‍ക്കൗട്ട് യോഗയായി. ഒപ്പം സംഗീതം കേള്‍ക്കും.

ജനറല്‍ യോഗയായിരുന്നു മുന്‍പ് ചെയ്തിരുന്നത്. പിന്നീട് അഷ്ടാംഗ യോഗയിലേക്ക് തിരിഞ്ഞു.

ഫിറ്റ്‌നസ് ആഗ്രഹിക്കുന്നവരോട്

ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. ലിഫ്റ്റിന് പകരം പടികള്‍ കയറുക. ദിവസം രണ്ട് കിലോമീറ്ററെങ്കിലും നടക്കുക. മധുരം ഒഴിവാക്കണമെന്നില്ല, പക്ഷെ തീരെ ചെറിയ അളവില്‍ കഴിക്കണം.

Related Articles

Next Story

Videos

Share it