തലച്ചോറിനെ സ്മാര്‍ട്ടാക്കണോ? ഇതാ ഗൂഗിള്‍ തെരഞ്ഞെടുത്ത 5 ആപ്പുകള്‍

തിരക്കേറിയ ജോലികളും യാത്രകളും നിങ്ങളുടെ ചിന്താശേഷിയേയും പ്രവൃത്തികളേയും ബാധിക്കുന്നതായി തോന്നിയിട്ടുണ്ടോ? എങ്കിലിതാ തലച്ചോറിന് ഉന്മേഷവും ഊര്‍ജ്ജവും നല്‍കാന്‍ ഗൂഗിള്‍ തെരഞ്ഞെടുത്ത അഞ്ച് മൊബീല്‍ ആപ്ലിക്കേഷനുകള്‍.

രസകരമായ ഗെയ്മുകളിലൂടെ നമ്മുടെ ചിന്താശേഷിയെ ഉദ്ദീപിപ്പിക്കാന്‍ കഴിവുള്ളവയാണ് ഈ ആപ്പുകള്‍.

Lumostiy

മിനി ഗെയ്മുകളിലൂടെ മനസ്സിന് ശിക്ഷണം നല്‍കുവാനും പ്രശ്‌ന പരിഹാരം കാണാനുള്ള കഴിവിനെ വികസിപ്പിക്കാനും കൂടുതല്‍ ഫോക്കസ് ചെയ്യാനും സഹായിക്കാനും.

NeuroNation

നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ട്രെയിനിംഗ് പാക്കേജ് തെരഞ്ഞെടുക്കാന്‍ പറ്റുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. വളരെ എളുപ്പമുള്ളതും വിനോദം പകരുന്നതുമാണ് ഇതിലെ ഗെയിമുകളെന്നാണ് ഗൂഗിള്‍ വിലയിരുത്തുന്നത്.

Peak

പദപരിചയം, പ്രശ്‌ന പരിഹാരം, ഓര്‍മ്മ, ബുദ്ധിശക്തി തുടങ്ങി ഏത് കാര്യത്തിലാണോ കൂടുതല്‍ ശ്രദ്ധ വേണ്ടുന്നത് അതനുസരിച്ച് ഗെയിമുകള്‍ തെരഞ്ഞെടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

Elevate

ഗെയിമുകളിലൂടെ ഏകാഗ്രതയും ശ്രദ്ധയും കൂട്ടാന്‍ തലച്ചോറിനെ പാകപ്പെടുത്തുന്നതാണ് ഈ ആപ്പ്. മൂന്ന് ഗെയിമുകള്‍ മാത്രമേ ഒരു ദിവസം കളിക്കാനാവൂ.

Memorado

സാധാരണ ബ്രെയിന്‍ ടീസര്‍ ഗെയിമുകള്‍ക്കുള്ള എല്ലാ സവിശേഷതകളും ഇതിനുണ്ട്. കൂടാതെ, ഒരു വിഷയത്തില്‍ അല്ലെങ്കില്‍ പ്രവൃത്തിയില്‍ പൂര്‍ണ്ണമായ ശ്രദ്ധ നല്‍കാന്‍ പരിശീലിപ്പിക്കുന്നതാണ് ഈ ആപ്പ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it