7 മണിക്കൂറിൽ കുറവാണോ ഉറക്കം? എങ്കിൽ വേണം ഈ ഭക്ഷണ ശീലം

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ രാത്രി 7 മണിക്കൂർ ഉറക്കം കിട്ടുക എന്നത് തികച്ചും അസാധ്യമാണെന്ന് പലർക്കും തോന്നിയേക്കാം. തികഞ്ഞ ആരോഗ്യത്തിന് 7 മുതൽ 8 മണിക്കൂർ വരെ നല്ല ഉറക്കം വേണമെന്നാണ് പാഠനങ്ങൾ പറയുന്നത്.

ഉറങ്ങാനായി ഇത്രയും സമയം മാറ്റിവെക്കാനില്ലാത്തവർ എന്തുചെയ്യും? അങ്ങനെയുള്ളവർക്ക് വളരെ ലളിതമായ, ആരോഗ്യകരമായ രീതിയിൽ ഭക്ഷണം ക്രമീകരിക്കുന്നതിലൂടെ ആരോഗ്യം കാത്തുസൂക്ഷിക്കാം.

യുഎസിലെ ബാൾട്ടിമോറിൽ ഈയിടെ നടന്ന അമേരിക്കൻ സൊസൈറ്റി ഫോർ ന്യൂട്രീഷൻന്റെ വാർഷിക സമ്മേളനത്തിൽ പോഷകാഹാരവും ഉറക്കവും തമ്മിലുള്ള ബന്ധം ചർച്ചയായി. ഈയിടെ നടന്ന ഒരു പഠനത്തിൽ ഏഴു മണിക്കൂറിൽ കുറവ് ഉറങ്ങുന്നവർക്ക് വിറ്റാമിൻ A, D, B1, B3 എന്നിവയുടേയും മഗ്‌നീഷ്യം, കാൽസ്യം, സിങ്ക്, ഫോസ്‌ഫറസ്‌ എന്നിവയുടേയും കുറവുള്ളതായി കണ്ടെത്തി.

ഉറക്കക്കുറവുള്ളവർക്ക് കൊഴുപ്പ് അധികമുള്ളതും നാവിന് രുചിയേറുന്നതുമായ ഭക്ഷണം കഴിക്കാൻ തോന്നുന്നത് സ്വാഭാവികമാണ്. സാധാരണയായി ഇവയിൽ പോഷകാംശം കുറവായിരിക്കും.

എന്നാൽ മേൽപ്പറഞ്ഞ വിറ്റാമിനുകളും മിനറലുകളും ശരീരത്തിന് ലഭിക്കുന്ന ഭക്ഷണമാണ് കുറവ് സമയം ഉറങ്ങുന്നവർ കഴിക്കേണ്ടത്. ഭക്ഷണത്തിലൂടെയോ സപ്ലിമെന്റുകളിലൂടെയോ ഇവ ശരീരത്തിലെത്തുന്നുണ്ടെന്ന് ഇക്കൂട്ടർ ഉറപ്പുവരുത്തണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it