അമിതവണ്ണം വരാതെ നോക്കാം; സിംപിള്‍ ആണ് ഈ ശീലങ്ങള്‍ പവര്‍ഫുളും

ഭാരം വര്‍ധിച്ചു കഴിഞ്ഞ് കുറയ്ക്കാന്‍ ശ്രമിക്കുമ്പോളാണ് ശ്രമങ്ങള്‍ പരാജയപ്പെടുന്നത്. ഇതാ ഈ അഞ്ച് ശീലങ്ങളിലൂടെ അമിതവണ്ണം വരാതെ നോക്കാം.

ജീവിത ശൈലീ രോഗങ്ങളായ പ്രമേഹവും രക്തസമ്മര്‍ദ്ദവുമൊക്കെ മരുന്നു കഴിച്ചു നിയന്ത്രിക്കാമെന്നിരിക്കെ അമിതഭാരത്തിനാണ് പെട്ടെന്നൊരു പോംവഴിയും ഇല്ലാത്തതെന്നാണ് പൊതുവായ അഭിപ്രായം. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഡെയ്‌ലി ഡയറ്റ് ആക്കുന്നതുകൊണ്ടും പാക്കറ്റ് ഭക്ഷണ സാധനങ്ങളെ ആശ്രയിക്കുന്നതുകൊണ്ടുമൊക്കെയാണ് അമിതവണ്ണം പ്രായഭേദമന്യേ ഇത്രയേറെപേരില്‍ വരാനുള്ള കാരണം. തടി കുറയ്ക്കാനുള്ള ‘മികച്ച ഡയറ്റ്’ ഏതാണ് എന്ന വിഷയത്തെക്കുറിച്ച് ഇവിടെ മാത്രമല്ല, ലോകമെമ്പാടും ചര്‍ച്ചകള്‍ നടക്കുകയാണ്. കാര്‍ബോഹൈഡ്രേറ്റ് ഫ്രീ ആയ കീറ്റോ ഡയറ്റ് ആണ് മികച്ചതെന്ന് ഒരു കൂട്ടര്‍, എല്‍സിഎച്ച്എഫ് എന്ന ‘ലോ കാര്‍ബോഹൈഡ്രേറ്റ് ഹൈ ഫാറ്റ് ഡയറ്റ്’ ആണ് മികച്ചതെന്ന് മറ്റൊരു കൂട്ടര്‍. ഡയറ്റ് ഏതു തന്നെയായാലും വിദഗ്‌ധോപദേശത്തോടു കൂടി ചെയ്യുക. തടി വയ്ക്കുന്നത് വരെ ഒന്നും ചെയ്യാതെ ഇരുന്ന് ഭാരം വര്‍ധിച്ചു കഴിഞ്ഞ് കുറയ്ക്കാന്‍ ശ്രമിക്കുമ്പോളാണ് ശ്രമങ്ങള്‍ പരാജയപ്പെടുന്നത്. ഇതാ ഈ അഞ്ച് ശീലങ്ങളിലൂടെ അമിതവണ്ണം വരാതെ നോക്കാം.

1.ഡിന്നര്‍ കഴിഞ്ഞാല്‍ നോ നോ!

അത്താഴത്തിന് ശേഷം മധുര പലഹാരങ്ങളോ അല്ലെങ്കില്‍ സിനിമയോ മറ്റോ കണ്ട് വീണ്ടും ഭക്ഷണം കഴിക്കുന്നത് ചിലര്‍ക്ക് ശീലമാണ്. എങ്കില്‍ ഇനി ആ ശീലം വേണ്ട. അത്താഴത്തിന് ശേഷം ഒരു കാരണവശാലും ആഹാരം കഴിക്കരുത്. അത് തടി കൂട്ടുകയേയുള്ളൂ. അത് പോലെ ഇന്നലെ വരെ കഴിച്ചതിന്റെ മൂന്നിലൊരുഭാഗം പ്രധാന ഭക്ഷണം അത്താഴത്തില്‍ നിന്നും കുറച്ചു നോക്കൂ, തടി താനേ കുറയും. അത്താഴം കഴിച്ച് കഴിഞ്ഞും വിശപ്പ് തോന്നുന്നുണ്ടെങ്കില്‍ ധാരാളം വെള്ളം കുടിക്കുക. രാത്രി ഫ്രിഡ്ജില്‍ വച്ച ഭക്ഷണം ചൂടാക്കി കഴിക്കുന്നതും തടി കൂട്ടാനിടയാക്കും.

2. ചോര്‍ നഹി നഹി !

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ അമിതവണ്ണം കുറയുമെന്ന് മിക്ക പഠനങ്ങളും പറയുന്നു. പഴങ്ങളിലും പച്ചക്കറികളിലും ധാന്യങ്ങളിലുമെല്ലാം ധാരാളമായി അടങ്ങിയ കാര്‍ബോഹൈഡ്രേറ്റ് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുമത്രേ. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള പച്ചക്കറികള്‍ ദിവസവും കഴിക്കുക.

3. ച്യൂ & ച്യൂ

ആഹാരം എപ്പോഴും സമയമെടുത്ത് ചവച്ചരച്ച് കഴിക്കാന്‍ ശ്രമിക്കുക. വയറ് നിറച്ച് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഇത് ദഹര പ്രക്രിയയെ സഹായിക്കുകയും ദഹനരസങ്ങളെ ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. അമിത വണ്ണം വരാതിരിക്കാന്‍ ഇത് സഹായിക്കുന്നു.

4. വെള്ളം… വെള്ളം…

തടി കുറയാന്‍ ഏറ്റവും നല്ലതാണ് വെള്ളം. തടി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ദിവസവും 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രമിക്കുക. ചായ, കാപ്പി, കൂള്‍ ഡ്രിങ്ക്‌സ് എന്നിവ പൂര്‍ണമായും ഒഴിവാക്കുക. ചെറുചൂടുവെള്ളം തടി കുറയ്ക്കാന്‍ വളരെ നല്ലതാണ്.

5. സ്ലീപ്പ്’ മെഡിസിന്‍

തടി വയ്ക്കാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മരുന്നു പോലെയാണ് ഉറക്കത്തെ കാണേണ്ടത്. ഉറക്കമില്ലായ്മ അമിതവണ്ണം കൂട്ടുമെന്ന് മിക്ക പഠനങ്ങളിലും പറയുന്നു. ക്യത്യമായി ഉറങ്ങിയില്ലെങ്കില്‍ ഊര്‍ജ്ജം കുറയുകയും വിശപ്പുണ്ടാവുകയും ചെയ്യും. ഉറക്കക്കുറവ് ദഹനസംബന്ധമായ പ്രശ്‌നങ്ങളും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാം. അമിതഭാരം വരാതെയിരിക്കാന്‍ ചിട്ടയോടെയുള്ള ഉറക്കം ശീലമാക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here