വെറുതെ കഴുകിയാല്‍ പോര! പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം കളയാന്‍ ഈ മാര്‍ഗങ്ങള്‍

വെറുതെ വെള്ളത്തില്‍ കഴുകിയത് കൊണ്ട് മാത്രം പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം പോകില്ല. വിഷാംശമില്ലാതെ പഴങ്ങളും പച്ചക്കറികളും സുരക്ഷിതമായി ഉപയോഗിക്കാന്‍ ഈ മാര്‍ഗങ്ങള്‍ പിന്തുടരുക.

  • പച്ചക്കറികളും പഴങ്ങളും പൈപ്പ് വെളളത്തില്‍ നന്നായി ഉരച്ച് കഴുകുക. തൊലിയുടെ മുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനിയുടെ അംശങ്ങള്‍ കളയാന്‍ ഇതുപകരിക്കും.

  • കാബേജ് പാകം ചെയ്യുന്നതിനു മുമ്പ്, പുറത്തുളള മൂന്ന് ഇതളെങ്കിലും അടര്‍ത്തി മാറ്റുക. അതിനുശേഷം ഉപ്പുവെളളത്തില്‍ നന്നായി കഴുകിയെടുക്കണം.

  • പാവയ്ക്കയുടെ മുളളുകള്‍ക്കിടയില്‍ രാസവസ്തുക്കള്‍ പറ്റിപ്പിടിക്കാനിടയുണ്ട്. പൈപ്പ് വെളളത്തില്‍, സോഫ്റ്റ് ബ്രഷുകൊണ്ട് ഉരച്ചു കഴുകിയാല്‍ അഴുക്കെല്ലാം നീങ്ങും. ഇതിനായി ഒരു സോഫ്റ്റ് ബ്രഷ് തിളച്ച വെള്ളത്തില്‍ കഴുകി ഉപയോഗിക്കാന്‍ സ്ഥിരമായി കരുതുക.

  • തക്കാളി, ആപ്പിള്‍ തുടങ്ങിയവ പെട്ടെന്ന് കേടാവാതിരിക്കാന്‍ വാക്‌സ് പോലുള്ള കോട്ടിംഗ് ചെയ്യാന്‍ ഇടയുള്ളതിനാല്‍ ഇവ ഉപയോഗിക്കുന്നതിനു മുമ്പ് ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് ചെറു ചൂടുവെളളത്തില്‍ മുക്കിവയ്ക്കുക.

  • കട്ടിയേറിയ തൊലിയുളള പച്ചക്കറികള്‍, തൊലി കളഞ്ഞതിനുശേഷം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.

  • വഴിയോരത്തു നിന്നും വാങ്ങുന്ന പച്ചക്കറികള്‍ പുളിവെളളത്തില്‍ അര മണിക്കൂര്‍ വെച്ചതിനുശേഷം നല്ല വെളളത്തില്‍ കഴുകിയെടുത്താല്‍ പൊടിയും അഴുക്കും ഒപ്പം വിഷാംശവും നീക്കം ചെയ്യാം.

  • ബേക്കിംഗ് സോഡയും പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം കളയാന്‍ മികച്ച ഉപാധിയാണ്. അല്‍പം ബേക്കിങ് സോഡ ചേര്‍ത്ത ചെറു ചൂടു വെള്ളത്തില്‍ പച്ചക്കറികള്‍ പത്ത് മിനിട്ട് മുക്കിവെയ്ക്കുക. പിന്നീട്, ഇവ പച്ചവെളളത്തില്‍ നന്നായി കഴുകിയതിനുശേഷം ഉപയോഗിക്കാം.

  • കീടനാശിനിയില്‍ നിന്നും രക്ഷനേടാന്‍ സ്വന്തമായൊരു കൊച്ചു അടുക്കളത്തോട്ടം ഉണ്ടാക്കുകയാണ് മികച്ച പോംവഴി. കറിവേപ്പില, പച്ചമുളക്, ഇഞ്ചി, മല്ലിയില ഇവയെങ്കിലും നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്നതാണ് ഏറ്റവും നല്ലത്. ടെറസ് കൃഷിയെക്കുറിച്ചും വിവരങ്ങള്‍ ധനം ഓണ്‍ലൈനില്‍ വരും ദിവസങ്ങളില്‍ വായിക്കാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it