മൈഗ്രെയ്നെ അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു ഭാഗത്തുനിന്ന് ആരംഭിച്ച് തലയുടെ മുഴുവന്‍ ഭാഗത്തേക്കും വ്യാപിക്കുന്ന തരത്തില്‍ അസഹ്യമായ വേദന അനുഭവപ്പെടാറുണ്ടോ? ഇതോടൊപ്പം മൂക്കടപ്പോ, ഛര്‍ദ്ദിക്കുമെന്ന തോന്നലോ, വയറിളക്കമോ ഉണ്ടാകാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക. നിങ്ങളെ പിടികൂടിയിരിക്കുന്നത് മൈഗ്രെയ്ന്‍ (ചെന്നിക്കുത്ത്) ആകാം.

കാഴ്ചമങ്ങല്‍, തലകറക്കം, സംസാരിക്കാന്‍ ബുദ്ധിമുട്ട് എന്നിവയോടൊം ചിലപ്പോള്‍ അമിത രക്തസമ്മര്‍ദം വരെ ഉണ്ടായേക്കും. സാധാരണ തലവേദനകളില്‍ നിന്നും വ്യത്യസ്തമാണ് മൈഗ്രെയ്ന്‍. എങ്കിലും ചിലപ്പോള്‍ ടെന്‍ഷന്‍ വഴിയുണ്ടാകുന്ന തലവേദനകളും മറ്റും മൈഗ്രെയ്ന്‍ ആയി പലരും തെറ്റിദ്ധരിക്കാറുണ്ട്.

തലയിലെ രക്തധനമികള്‍ അസാധാരണമാം വിധം വികസിക്കുകയും തലയോട്ടിയോട് ചേര്‍ന്ന് അവയില്‍ വലിയ സമ്മര്‍ദം ഉണ്ടാകുകയും ചെയ്യുമ്പോഴാണ് മൈഗ്രെയ്ന്‍ ആയി മാറുന്നത്. ചിലപ്പോള്‍ ദിവസങ്ങളോളം ഈ വേദന അനുഭവപ്പെട്ടെന്നിരിക്കും.

ജീവിതശൈലി രോഗമായി വിശേഷിപ്പിക്കെപ്പടുന്ന മൈഗ്രെയ്ന്‍ പാരമ്പര്യമായോ ഹോര്‍മോണ്‍ തകരാറു മൂലമോ ആണ് സാധാരണ ഉണ്ടാകാറുള്ളത്. പൊണ്ണത്തടി, യാതൊരു ചിട്ടയുമില്ലാത്ത ഉറക്കരീതി, തെറ്റായ ഭക്ഷണരീതികള്‍ എന്നിവ മൈഗ്രെയ്ന്‍ രൂക്ഷമാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മൈഗ്രെയ്ന്‍ വരുമ്പോള്‍ എന്താണ് ചെയ്യേണ്ടത്? രാത്രി ഉറങ്ങുമ്പോഴാണെങ്കില്‍ ആവികൊള്ളുക. അതിനുശേഷം ഇരുന്ന് ഉറങ്ങാന്‍ ശ്രമിക്കുക. ജോലിസമയത്താണ് വേദന അനുഭവപ്പെടുന്നതെങ്കില്‍ വെള്ളം ധാരാളം കുടിക്കുക.രണ്ട് കപ്പ് ചായയിലധികം കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

വേദന സംഹാരി ഡോക്റ്ററുടെ നിര്‍ദേശപ്രകാരം കഴിക്കുകയുമാകാം. ചോക്കലേറ്റ്, ചീസ്, ബട്ടര്‍, ആല്‍ക്കഹോള്‍ എന്നിവയടങ്ങിയ ഭക്ഷണം ഒഴിവാക്കുക.

മൈഗ്രെയ്നെ എങ്ങനെ അകറ്റി നിര്‍ത്താം?

  • ചിട്ടയായ ഭക്ഷണക്രമവും ഉറക്കവും ശീലിക്കുക
  • കാരറ്റ്, ബീറ്റ്റൂട്ട് ജ്യൂസുകള്‍ സ്ഥിരമായി പ്രഭാത ഭക്ഷണത്തില്‍ ഉള്‍െടുത്താം
  • കൂടുതല്‍ എരിവും പുളിയുമുള്ളതും എണ്ണ കലര്‍ന്നതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ദിവസത്തില്‍ ഒരു നേരമെങ്കിലും മുല്‍ പയര്‍വര്‍ഗങ്ങളും പച്ചക്കറികളും കഴിക്കുക.
  • രക്തസമ്മര്‍ദം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക. രക്തസമ്മര്‍ദം ഉയരുന്നതാകും ചിലപ്പോള്‍ മൈഗ്രെയ്നിന് കാരണമാകുന്നത്. ചിലപ്പോള്‍ മൈഗ്രെയ്ന്‍ രക്തസമ്മര്‍ദം കൂട്ടിയേക്കും.
  • സ്ഥിരമായി വ്യായാമം ചെയ്യുക. ഒരു യോഗ വിദഗ്ധനെ കണ്ട് ശ്വസന വ്യായാമങ്ങള്‍ പരിശീലിക്കുന്നതും ഉത്തമമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it