ലോക്ക് ഡൗണ്‍ ഡിപ്രഷനിലാണോ? പരീക്ഷിക്കൂ ഈ 8 വഴികള്‍

കോവിഡ് 19 മൂലമുള്ള ലോക്ക് ഡൗണ്‍ നിങ്ങളുടെ എനര്‍ജി കുറച്ചെന്നു തോന്നുന്നുണ്ടോ? എന്നാല്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല. പലരും ഇതേ വഴിയിലൂടെ തന്നെയാണ് കടന്നു പോകുന്നത്. യാത്രകളിലെ നിയന്ത്രണം ഒറ്റപ്പെടലിലേക്കും ഉല്‍ക്കണ്ഠാകുലമായ അവസ്ഥയിലേക്കും മാനസിക സമ്മര്‍ദ്ദത്തിലേക്കുമൊക്കെ നയിക്കുന്നുണ്ട് പലരേയും. പകര്‍ച്ച വ്യാധികള്‍ അല്ലെങ്കില്‍ ചുഴലിക്കാറ്റോ സുനാമിയോ പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ എന്നിവ സംഭവിക്കുമ്പോഴുമൊക്കെ ഇത്തരത്തില്‍ ഡിപ്രഷിനിലാകുന്നവരുടെ എണ്ണം കൂടാറുണ്ടെന്നാണ് യുഎസിലെ ബോസ്റ്റണ്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ പറയുന്നത്.

കോവിഡിന്റെയും ലോക്ക് ഡൗണിന്റേയുമൊക്കെ സ്‌ട്രെസിനൊപ്പം സാമ്പത്തിക മേഖലയിലുണ്ടാകുന്ന ഇടിവും ഭയപ്പെടുത്തുന്നു. ഇതിനൊപ്പമാണ് മണിക്കൂറുകളോളം കംപ്യൂട്ടറിനു മുന്നില്‍ ചടഞ്ഞിരുന്നു ജോലി ചെയ്യേണ്ടി വരുന്നത്. ഇതില്ലാം ആത്യന്തികമായി മാനസിക സമ്മര്‍ദ്ദത്തിലേക്കാണ് നയിക്കുന്നത്. സമ്പദ് രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ കോവിഡ് 19 നെ ഒരു രാത്രികൊണ്ട് തുടച്ചു നീക്കാനോ ഒന്നും നമുക്ക് സാധിക്കില്ല. എന്നാല്‍ ചെയ്യാവുന്ന ഒരു കാര്യമുണ്ട്.നമ്മുടെ മാനസിക ആരോഗ്യം സംരക്ഷിക്കാന്‍ പോസിറ്റീവായ ചില കാര്യങ്ങള്‍ നമുക്ക് ചെയ്യാനാകും. എന്തൊക്കെയാണെന്നു നോക്കാം.

1. ദിനചര്യ തുടര്‍ന്നു പോകുക

ലോക്ക്ഡൗണിലായപ്പോള്‍ പലരും അതുവരെ തുടര്‍ന്നു പോന്ന ടൈം ടേബ്ള്‍ പിന്തുടരാതെയായി. ആദ്യം അത് നമുക്ക് തിരിച്ചുകൊണ്ടു വരാം. എന്നും കൃത്യമായ സമയത്ത് ഉറങ്ങാനും ഉണരാനും ഭക്ഷണം കഴിക്കാനും ഒക്കെ ശ്രമിക്കുക. അപ്പോള്‍ നിങ്ങളുടെ 'ബോഡി ക്ലോക്ക്' കൃത്യമാക്കാന്‍ സാധിക്കും.

2. വര്‍ക്ക് ഔട്ട് ഒഴിവാക്കരുത്

എല്ലാ ദിവസവും ഒരു തവണയെങ്കിലും നിങ്ങളുടെ ഹൃദയമിടിപ്പിനെ വേഗത്തിലാക്കാന്‍ ശ്രമിക്കണം. ലോക്ക് ഡൗണ്‍ വര്‍ക്ക് ഔട്ട് ഒഴിവാക്കാനുള്ള കാലമല്ല. വീടിനകത്തു തന്നെ ചെയ്യാവുന്ന യോഗയോ സ്‌ട്രെച്ചിംഗ് എക്‌സര്‍സൈസോ പോലുള്ള വര്‍ക്ക ഔട്ടുകള്‍ ചെയ്യാം. ബോഡി ഷെയ്പ്പ് നിലനിര്‍ത്തുന്നതിനൊപ്പം ദിവസം മുഴുവന്‍ നവോന്മേഷവും ലഭിക്കും. നിങ്ങളുടെ ശരീരത്തിലെ ഫീല്‍ ഗുഡ് ഹോര്‍മോണ്‍സിന്റെ അളവ് കൂട്ടാന്‍ ഇത് സഹായിക്കും.

3. തുറന്ന് സംസാരിക്കൂ

സ്ഥിരമായ ആശയവിനിമയം പ്രധാനമാണ്. നിങ്ങളുടെ ഭയത്തെ കുറിച്ചോ അല്ലെങ്കില്‍ നിങ്ങളെ ആശങ്കപ്പെടുത്തുന്ന എന്തിനെ കുറിച്ചും നിങ്ങളുടെ വിശ്വസ്തനായ ഒരു വ്യക്തിയോട് തുറന്ന് സംസാരിക്കുക. പ്രത്യേകിച്ചും ഉല്‍ക്കണ്ഠ കൂട്ടുന്ന കാര്യങ്ങള്‍ സംസാരിച്ചിരിക്കണം.

4. ഭക്ഷണത്തില്‍ ശ്രദ്ധ

അധിക ആഹാരം കഴിക്കുന്നതും വളരെ കുറച്ച് ആഹാരം കഴിക്കുന്നതും നല്ലതല്ല. വീട്ടില്‍ വെറുതേ ഇരിക്കുമ്പോള്‍ പൊതുവേ സ്‌നാക്‌സ് കൂടുതലായി കഴിക്കാറുണ്ട്. അതു വേണ്ട. സമീകൃതമായ ഭക്ഷണ രീതി നിങ്ങളുടെ മനസിലും ശരീരത്തിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കും. സീസണലായി ലഭിക്കുന്ന പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും മടിക്കരുത്.

5. ഇടയ്ക്കുള്ള കോഫിയും പുകവലിയും വേണ്ട

ഫീല്‍ ഗുഡ് ആകാന്‍ ഒരു ഉന്മാദാവസ്ഥയിലേക്ക് പോകേണ്ടതില്ല. ചായ, കോഫി, സിഗററ്റ് തുടങ്ങിയ മിക്ക സ്റ്റിമിലന്റ്‌സുകളും നിങ്ങളെ ഡിഹൈഡ്രേറ്റ് ചെയ്യും. അതുവഴി നിങ്ങളുടെ മൂഡ് നഷ്ടമാവുകയും ചെയ്യും. അതുകൊണ്ട് ഇതെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്.

6. ദിവസേനയുള്ള കാര്യങ്ങള്‍ കുറിച്ചു വയ്ക്കാം

നിങ്ങളുടെ കാഴ്ചപ്പാടുകളഉം അഭിപ്രായങ്ങളും എഴുതി വയ്ക്കുന്നത് ശീലമാക്കുക. ഇത് നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം നിങ്ങളുടെ സ്വതന്ത്രമായ ചിന്ത പ്രകടിപ്പിക്കാനും സഹായിക്കും

7. ആകാം 'മീ ടൈം'

ഇപ്പോഴത്തെ ഈ അനിശ്ചിതമായ സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം വിരസമായ കാര്യമായി മാറിയിരിക്കുകയാണ് പലര്‍ക്കും. വീട്ടു ജോലിക്കാരൊന്നും സഹായിത്തിനുണ്ടാകില്ല. കുട്ടികളും മറ്റ് കുടുംബാംഗങ്ങളുമെല്ലാം വീട്ടില്‍ തന്നെ ഉള്ളതുകൊണ്ട് അവരുടെ കാര്യങ്ങളുമൊക്കെ ശ്രദ്ധിക്കേണ്ടി വരും. അപ്പോള്‍ നിങ്ങളുടെ ഇഷ്ടങ്ങള്‍ക്കായും അല്‍പ്പ സമയം മാറ്റി വയ്ക്കുക. സ്വയം ആസ്വദിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ ഈ സമയത്ത് ചെയ്യുക.

8. ദീര്‍ഘനേരം ഒരേ ഇരിപ്പ് അരുത്

ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും 15 മിനിറ്റ് ഇടവേള എടുക്കണം. കൈകാലുകളൊക്കെ നിവര്‍ത്തി ഒന്നു വാം അപ്പ് ചെയ്യാം. ജീവിത ശൈലീ രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ ഇത് അത്യാവശ്യമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it