ഉണ്ടാകുമോ കേരളത്തിലും 'ഡേ സീറോ'?

രാജ്യത്തെ ഭൂഗര്‍ഭ ജലനിരപ്പ് ആശങ്കാജനകമാം വിധം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ട്. വിവിധ ആവശ്യങ്ങള്‍ക്കായി വന്‍തോതില്‍ ഭൂഗര്‍ഭ ജലം ഊറ്റുന്നതിനാലാണിത്.

റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ 54 ശതമാനത്തോളം ഭൂഗര്‍ഭ കിണറുകളിലേയും ജലനിരപ്പ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 2020 ആകുമ്പോഴേക്കും രാജ്യത്തെ 21 പ്രധാന നഗരങ്ങളിലും ഭൂഗര്‍ഭ ജലം അപ്രത്യക്ഷമാകും. ഏകദേശം 10 കോടി ജനങ്ങളെ ഇത് ബാധിക്കും.

ഭൂഗര്‍ഭ ജലത്തിന്റെ തോത് കുറയുന്നത് ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുക കാര്‍ഷിക മേഖലയിലായിരിക്കും. കാരണം, 63 ശതമാനം ജലസേചനവും നടക്കുന്നത് ഭൂഗര്‍ഭ ജലത്തെ ആശ്രയിച്ചാണ്.

ഒരിക്കല്‍ സൗത്ത് ആഫ്രിക്കയിലെ കേപ്പ് ടൗണില്‍ ഉണ്ടായ അതീവ രൂക്ഷമായ ജല ദൗര്‍ലഭ്യം അവരെ 'ഡേ സീറോ' (വെള്ളം ഇല്ലാതാകുന്ന അവസ്ഥ) യുടെ വക്കത്തു കൊണ്ട് ചെന്നെത്തിച്ചിരുന്നു. ഈയൊരു സാഹചര്യം ഇന്ത്യന്‍ നഗരങ്ങളിലും വന്നുകൂടായ്കയില്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

നീതി ആയോഗിന്റെ കോംപോസിറ്റ് വാട്ടര്‍ ഇന്‍ഡക്‌സില്‍ പന്ത്രണ്ടാം സ്ഥാനത്താണ് കേരളം. ഗുജറാത്ത് ആണ് മുന്നില്‍.

ജലവിഭവ സമാഹരണം, ഉപഭോഗം, ജലസേചനം, ഭൂഗര്‍ഭ ജല വിനിയോഗം എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്‍ഡക്‌സ് രൂപീകരിച്ചിരിക്കുന്നത്.

നഗരങ്ങളില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിലും ഭൂഗര്‍ഭ ജലം പാഴായി പോകാതെ സൂക്ഷിക്കുന്നതിലും കേരളം പിന്നിലാണ്.

ഫലപ്രദമായ ജലസേചനത്തിനും പുഴ, കുളങ്ങള്‍ എന്നിവ സംരക്ഷിക്കുന്ന കാര്യത്തിലും കേരളം മെച്ചപ്പെട്ട പ്രകടനമാണ് കാഴചവച്ചിരിക്കുന്നത്.

Related Articles

Next Story

Videos

Share it