ഒന്ന് നില്‍ക്കൂ! ഓഫീസ് ജീവിതം ആരോഗ്യകരമാക്കാം

'നല്ല നില്‍പ്പ് തൊഴിലിന് ഗുണകരം' എന്നൊരു ബോര്‍ഡ് അടുത്തുതന്നെ നമ്മുടെ പല ഓഫീസുകളിലും പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്. വെറുതെ നിന്ന് ചായ കുടിക്കാനോ പരദൂഷണം പറയാനോ അല്ല ഇത് ഉദ്ദേശിക്കുന്നത്.

ദിവസവും ഏതാനും മണിക്കൂറുകള്‍ നിന്ന് ജോലി ചെയ്യുന്നത് ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കും, ആരോഗ്യം മെച്ചപ്പെടുത്തും എന്ന പുതിയ കണ്ടെത്തലുകളാണ് ഈ നല്ല നില്‍പ്പിന്റെ പ്രചാരത്തിന് പിന്നില്‍.

ഏറെ സമയവും ഇരുന്നു ജോലി ചെയ്യുന്നതിന് പകരം ഏതാനും മണിക്കൂറുകള്‍ നില്‍ക്കൂ എന്ന് ജീവനക്കാരോട് പറയുക മാത്രമല്ല, അതിനു വേണ്ട സൗകര്യങ്ങളും നല്‍കുന്നുണ്ട് പല കമ്പനികളും. ടെക്ക് കമ്പനിയായ ആപ്പിളിന്റെ ഓഫീസില്‍ ഇപ്പോള്‍ സൗകര്യപ്രദമായി ഉയര്‍ത്താനും താഴ്ത്താനും കഴിയുന്ന ഡെസ്‌കുകളാണ് ജീവനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.

ഒറക്കിള്‍, ഗോള്‍ഡ്മന്‍ സാക്‌സ്, എച്ച്പി, ഷെല്‍, മാസ്റ്റര്‍കാര്‍ഡ് എന്നിങ്ങനെ ഒട്ടേറെ ആഗോള കമ്പനികളും ഈ പുതിയ തൊഴില്‍ രീതി പിന്തുടരുന്നുണ്ട്. ഫേസ്ബുക്ക് ഓഫീസുകളില്‍ 350 ല്‍ ഏറെയാണ് സ്റ്റാന്‍ഡിംഗ് ഡെസ്‌കുകളുടെ എണ്ണം. കൊക്കോ കോളയും ഈ തൊഴില്‍ ശൈലിയുടെ പ്രയോജനങ്ങളെക്കുറിച്ച് പഠിക്കുകയാണ് ഇപ്പോള്‍.

വേള്‍ഡ് ഹെല്‍ത്ത് അസോസിയേഷന്റെ കണക്ക് അനുസരിച്ച് മരണ

ത്തിലെത്തിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നാലാം സ്ഥാനത്താണ് ശാരീരിക

മായ ചലനങ്ങള്‍ കുറവായ, അലസമായ ജീവിതശൈലി. പൊണ്ണത്തടി

യ്ക്ക് തൊട്ട് മുന്നില്‍.

ഒരു ദിവസം എത്ര സമയമാണ് നമ്മള്‍ ഇരിക്കുന്നത് എന്ന് ചിന്തിച്ചാല്‍ മനസിലാകും ഈ പ്രശ്‌നത്തിന്റെ ഗൗരവം. രക്തസമ്മര്‍ദ്ദം, പ്രമേഹം, എല്ലിന്റെ ബലക്കുറവ്, നടുവേദന, പൊണ്ണത്തടി എന്നിങ്ങനെ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളാണ് തൊഴിലിടങ്ങള്‍ സമ്മാനിക്കുന്നത് എന്നതും സത്യം.

ദീര്‍ഘനേരം ഇരിക്കുന്നത് ഒരു ശീലമായാല്‍ ശരീരത്തിന് കൊഴുപ്പ് ഇല്ലാതാക്കാനുള്ള കഴിവും കുറയും. പേശികളിലെ രക്തക്കുഴലുകളിലുള്ള ലിപ്പോപ്രോട്ടീന്‍ എന്ന എന്‍സൈമാണ് കൊഴുപ്പിനെ വിഘടിക്കുന്നത്. ശാരീരിക ചലനങ്ങള്‍ കുറയുമ്പോള്‍ ഈ പ്രവര്‍ത്തനവും കുറയും, കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടും. ഭക്ഷണം കുറച്ചിട്ടും വണ്ണം കുറയുന്നില്ല എന്ന പരാതിയുടെ ഒരു പ്രധാന കാരണവും ഇതുതന്നെ.

ഗ്ലൂക്കോസിന്റെ അളവ് കൂടാനും രക്തസമ്മര്‍ദം ഉയരാനും മറ്റൊന്നും വേണമെന്നില്ല. ഇതിനു ഒരു പരിധി വരെ പരിഹാരമാകുകയാണ് ഓഫീസിലും മറ്റും ഏതാനും

മണിക്കൂറുകള്‍ നിന്ന് ജോലി ചെയ്യുക എന്ന ശീലം. ആരോഗ്യം

മികച്ചതാക്കുന്നതോടൊപ്പം ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കും എന്നതാണ് ഏറ്റവും വലിയ ഗുണം.

എന്താണ് വ്യത്യാസം?

ഏറെ സമയം ഇരുന്ന് ജോലി ചെയ്യുമ്പോള്‍ രക്തയോട്ടം മന്ദഗതിയിലാകുന്നു, ശരീരത്തിന്റെ പല ഭാഗങ്ങളിലും ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ വരുന്നു. ജോലിയ്ക്കിടെ ഉറക്കം വരുന്നതും ശ്രദ്ധ കുറയുന്നതും അതു

കൊണ്ടുതന്നെ.

നില്‍ക്കുമ്പോള്‍ നമ്മുടെ ശരീരത്തിലെ രക്തപ്രവാഹം കൂടുതല്‍ വേഗത്തിലാകുന്നു, കൂടുതല്‍ ഓക്‌സിന്‍ ലഭിക്കുന്നതുകൊണ്ട് തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ചതാകും, ചെയ്യുന്ന ജോലിയും. കസേരയില്‍ അലസമായും ചുരുണ്ടുകൂടിയും ഇരിക്കുന്നതിന് പകരം നന്നായി നിവര്‍ന്നു നിന്ന് ജോലി ചെയ്താല്‍ ശരീരഘടന തന്നെ മെച്ചപ്പെടും. നട്ടെല്ലിന്റെ ഭാഗത്തെ സമ്മര്‍ദം ഒഴിവാകുന്നതുകൊണ്ട് നടുവേദനയും ഉണ്ടാകില്ല, അസ്ഥികളുടെ ശക്തിയും കൂടും. നില്‍പ്പിന്റെ നടപ്പിന്റെയും ഭംഗി വര്‍ധിപ്പിക്കാനും കഴിയും.

ഇതൊരു പുതിയ കണ്ടുപിടുത്തവുമല്ല. പല പ്രമുഖ വ്യക്തികളും ഈയൊരു ശീലം പിന്തുടര്‍ന്നിരുന്നു എന്നാണു ചരിത്രം പറയുന്നത്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലും ബെഞ്ചമിന്‍ ഫ്രാന്‍ക്ലിനും വിശ്വ സാഹിത്യകാരന്മാരായ ഹെമിംഗ്വേയും ചാള്‍സ് ഡിക്കന്‍സും ലോകപ്രശസ്ത ചിത്രകാരനായ ഡാവിഞ്ചിയുമെല്ലാം നല്ല നില്‍പ്പിന്റെ പ്രചാരകരാണ്.

ഇത് വായിച്ചു പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ന് മുതല്‍ ഓഫീസില്‍ മുഴുവന്‍ സമയവും നിന്ന് ജോലി ചെയ്യും എന്നൊന്നും തീരുമാനിക്കേണ്ട. ഒരുപാട് സമയം നില്‍ക്കുന്നതും ആരോഗ്യത്തിനു നല്ലതല്ല. തുടക്കത്തില്‍ രണ്ട് മണിക്കൂര്‍ മാത്രം നിന്ന് ജോലി ചെയ്യാം എന്നാണു വിദഗ്ധരുടെ അഭിപ്രായം. ഒരു ദിവസം നാല് മണിക്കൂറില്‍ കൂടുതലും വേണ്ട.

നിന്ന് ജോലി ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ഉയരം ക്രമീകരിക്കാന്‍ കഴിയുന്ന മേശകള്‍ ഇനി കേരളത്തിലും എത്തുമെന്ന് പ്രതീക്ഷിക്കാം. ജീവനക്കാരില്‍ നിന്ന് എപ്പോഴും കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന മാനേജ്‌മെന്റുകള്‍ ഈ മാറ്റത്തെ എങ്ങനെ വേണ്ടെന്നു വയ്ക്കും?

കടപ്പാട്: ഫാസ്ട്രാക്ക്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it