സൂക്ഷിക്കുക! നിങ്ങൾ കുടിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളം ചിലപ്പോൾ വ്യാജനാകാം

നിങ്ങളുടെ കയ്യിലിരിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളം വ്യാജമായിരിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി റെയിൽവേ മന്ത്രാലയം. ഒറ്റ ദിവസം കൊണ്ട് 48,860 വ്യാജ കുപിവെള്ള ബോട്ടിലുകളാണ് റെയിൽവേ നടത്തിയ റെയ്‌ഡിൽ പിടിച്ചെടുത്തത്.

300 ഇടങ്ങളിലായി നടത്തിയ റെയ്‌ഡിൽ 4 പാൻട്രി കാർ മാനേജർമാർ ഉൾപ്പെടെ 800 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശുദ്ധീകരിക്കാത്ത ജലം ബോട്ടിലുകളിൽ ലഭിക്കുന്നുണ്ടെന്ന് യാത്രക്കാരുടെ പരാതിയ്ക്ക് പിന്നാലെയാണ് നടപടി.

ബോട്ടിലുകളിൽ പ്രമുഖ കുടിവെള്ള കമ്പനികളുടെ ലേബൽ ഒട്ടിച്ചാണ് തട്ടിപ്പുകാർ വെള്ളം വിൽക്കുന്നത്. ഈ വെള്ളം എവിടെനിന്ന് ശേഖരിക്കുന്നതാണെന്നോ ശുദ്ധീകരിച്ചതാണെന്നോ അറിയാൻ സാധിക്കില്ലെന്നതാണ് ആശങ്കാജനകമായ കാര്യം.

ഈയിടെ ബോട്ടിൽവെള്ളത്തിൽ മനുഷ്യ വിസർജ്യത്തിൽ കണ്ടുവരുന്ന ഇ-കോളി ബാക്റ്റീരിയ കണ്ടെത്തിയിരുന്നു. കോളറ പോലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നതാണ് ഇ-കോളി.

ഭക്ഷണങ്ങളും പാനീയങ്ങളും തയ്യറാക്കുമ്പോൾ ശുചിത്വം ഉറപ്പാക്കാൻ ഈയിടെ നിരവധി നടപടികൾ റെയിൽവേ കൈക്കൊണ്ടിരുന്നു. പെസ്റ്റുകളുടെ ശല്യം ഒഴിവാക്കാൻ നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ടൂൾ തെരഞ്ഞെടുത്ത കിച്ചണുകളിൽ ഐആർടിസി സ്ഥാപിച്ചിട്ടുണ്ട്.

Related Articles

Next Story

Videos

Share it