മരുന്നുകളുടെ ഓണ്‍ലൈന്‍ വില്പനയ്ക്കു നിരോധനം

രാജ്യത്ത് മരുന്നുകളുടെ ഓണ്‍ലൈന്‍ വില്പന നിര്‍ത്തിവെയ്ക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പെടുവിച്ചു. ഓണ്‍ലൈന്‍ മരുന്ന് വില്‍പനയ്ക്കെതിരെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.

ഓണ്‍ലൈനിലെ മരുന്നുവില്‍പനയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കൊണ്ടുവരുന്നതിന്റെ അന്ത്യഘട്ടത്തിലാണ് സര്‍ക്കാര്‍. ഇതിനിടയിലാണ് പുതിയ തീരുമാനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു റെഗുലേറ്റര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.മെഡ്ലൈഫ്, നെറ്റ്മെഡ്സ്, ഫാംഈസി, വണ്‍എംജി തുടങ്ങിയ സ്ഥാപനങ്ങളാണ് രാജ്യത്ത് ഓണ്‍ലൈനില്‍ മരുന്നുവില്‍പന നടത്തുന്നത്.

ഡോക്ടറുടെ കുറിപ്പ് ശരിയായി പരിശോധിക്കാതെയും മറ്റുമാണ് ഓണ്‍ലൈനില്‍ മരുന്ന് വില്‍ക്കുന്നതെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ പരാതി ഉയര്‍ന്നിരുന്നു. വന്‍തോതില്‍ വിലക്കിഴിവ് നല്‍കിയുള്ള വില്പന പരമ്പാരാഗത വ്യാപാരികളുടെ കച്ചവടത്തെ ബാധിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it