കാരറ്റ് പോലെ വിഷക്കൂണ്‍; തൊട്ടാലും മരണം അരികെ

കാഴ്ചയില്‍ കാരറ്റിനു സമാനമെങ്കിലും കഴിച്ചാല്‍ മരണം ഉറപ്പിക്കുന്ന കൂണ്‍ പലയിടത്തും കണ്ടുതുടങ്ങിയതായി റിപ്പോര്‍ട്ട്.

-Ad-

കാഴ്ചയില്‍ കാരറ്റിനു സമാനമെങ്കിലും കഴിച്ചാല്‍ മരണം ഉറപ്പിക്കുന്ന കൂണ്‍ പലയിടത്തും കണ്ടുതുടങ്ങിയതായി റിപ്പോര്‍ട്ട്. പോയിസണ്‍ ഫയര്‍ കോറല്‍ എന്ന ഈ വിഷക്കൂണ്‍  നേരത്തെ ജപ്പാന്‍ ,കൊറിയ തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമാണു കണ്ടിരുന്നത്.

വടക്കന്‍ ഓസ്‌ട്രേലിയയിലെ കെയ്ണ്‍ മേഖലയിലെ കടലിനോടു ചേര്‍ന്നുള്ള മേഖലയിലാണ് ഈ കൂണുകള്‍ അടുത്ത കാലത്ത് കണ്ടെത്തിയത്.പവിഴപ്പുറ്റുകളെ കുറിച്ച് പഠിക്കുന്ന റേ പാല്‍മര്‍ എന്ന ഫോട്ടോഗ്രാഫറാണ് ഈ കൂണുകളുടെ ചിത്രങ്ങള്‍ പകര്‍ത്തി ഗവേഷകനും , ക്യൂന്‍സ്ലാന്‍ഡ് സര്‍വകലാശാല പ്രൊഫസറുമായ ഡോ. മാറ്റ് ബാരറ്റിന് അയച്ചത് . തുടര്‍ന്നാണ് ഇവ വിഷകാരികളാണെന്ന് സ്ഥിരീകരിച്ചത്.ക്വീന്‍സ്ലാന്റില്‍ ഇത് വര്‍ദ്ധിച്ചുവരുന്നതായാണ് സൂചന.

ഇത് തൊലിപ്പുറത്ത് തട്ടുന്നതു പോലും അപകടകരമാണെന്നാണ് വിദഗ്ധര്‍ പറയുന്നു. ഭക്ഷിക്കുന്നത് ശരീരത്തിന്റെ തളര്‍ച്ച മുതല്‍ മരണം വരെ സംഭവിക്കാന്‍ ഇടയാക്കും അവയവങ്ങളുടെ തകരാറിനും തലച്ചോറിന്റെ് ക്ഷതത്തിനും കാരണമാകും.തീയുടെ നിറവും പവിഴപ്പുറ്റ് പോലെ പല ശാഖകളായി മുളച്ചു വരുന്ന രീതിയുമാണ് ഈ കൂണുകള്‍ക്ക് ഫയര്‍ കോറല്‍ ഫംഗി എന്ന പേരു ലഭിക്കാന്‍ കാരണം. അതീവ അപകടകാരിയായ കൂണുകളുടെ വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

-Ad-

മറ്റെല്ലാ കൂണുകളെയും പോലെ ഫംഗസുകള്‍ കൊണ്ടാണ് ഇതും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അത് തന്നെയാണ് ഇവയെ അപകടകാരിയാക്കി മാറ്റുന്നതും. ‘ചുവന്ന വിഷ അഗ്‌നി പവിഴം’ എന്നാണ് ജപ്പാനും കൊറിയയും ഇതിനെ വിളിക്കുന്നത്.’ഗവേഷകര്‍ക്ക് അറിയാവുന്ന നൂറോ അതിലധികമോ വിഷ കൂണ്‍ ഉണ്ടെങ്കിലും, ചര്‍മ്മത്തിലൂടെ വിഷവസ്തുക്കളെ മനുഷ്യശരീരത്തിലേക്കു കടത്തിവിടുന്നത് ഇതു മാത്രം,’- ഡോ. മാറ്റ് ബാരറ്റ് പറഞ്ഞു. ചൈന, തായ്ലന്‍ഡ്, പപ്പുവ ന്യൂ ഗ്വിനിയ എന്നിവിടങ്ങളിലും ഇതു കണ്ടതായി ഡോ. ബാരറ്റ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here