ചിന്തകൾക്ക് കൂടുതൽ തെളിമ വേണോ? ഉറങ്ങാം സുഖമായി 

ചിന്തയുടെ തെളിമയ്ക്ക്, ശരീരത്തിന്റെ ആരോഗ്യത്തിന് ഉറക്കം അനിവാര്യമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ എത്ര മണിക്കൂർ ഉറങ്ങണം? ഇതിന് കൃത്യമായ ഒരു ഉത്തരം പറയാനാകില്ല.

മാർഗരറ്റ് താച്ചറും ഇന്ദിരാ ഗാന്ധിയുമൊക്കെ നാലഞ്ച് മണിക്കൂർ മാത്രമേ ഉറങ്ങിയിരുന്നുള്ളു. ചിലർ എട്ടും ഒൻപതും മണിക്കൂറൊക്കെ ഉറങ്ങാറുണ്ട്. എത്ര സമയം ഉറങ്ങി എന്നതിനേക്കാൾ എത്ര സമയം നന്നായിട്ടുറങ്ങി എന്നതാണ് പ്രധാനം.

നല്ല ഉറക്കം കിട്ടണമെങ്കിൽ എന്നും ഒരേ സമയത്ത് ഉറങ്ങാൻ ശ്രമിക്കണം. വലിയ വെളിച്ചവും ശബ്ദവും ഉറക്കത്തെ അലട്ടും. ഉറങ്ങുന്നതിനു മുൻപ് ചൂടുവെള്ളത്തിൽ കുളിക്കുന്നതും മധുരമുള്ള എന്തെങ്കിലും കഴിക്കുന്നതും ഉറക്കത്തിന് ഗുണം ചെയ്യും.

മറ്റെന്തിനേക്കാളും നമുക്ക് നല്ല ഉറക്കം സമ്മാനിക്കുന്ന ഒന്നുണ്ട്: അധ്വാനം. ദിവസം മൊത്തം കർമനിരതനാകുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ആശങ്കകൾ ഉറക്കത്തെ തല്ലിക്കെടുത്തും. അതുകൊണ്ട് അതാത് ദിവസത്തെ പ്രശ്നങ്ങൾ ആവുന്നത്ര തീർത്തിട്ട് ഉറങ്ങാൻ കിടക്കുക.

പ്രൊഫ. പി.എ. വർഗീസ്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it