അരിയിലും ഗോതമ്പിലും പോഷകാംശം കുറയുന്നു; കാര്‍ബണ്‍ ഡയോക്‌സൈഡാണ് വില്ലൻ

അന്തരീക്ഷത്തിൽ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ (CO2) അളവ് അപകടകരമാം വിധം കൂടുന്നതിനാൽ അരിയും ഗോതമ്പും പോലുള്ള ഭക്ഷ്യ ധാന്യങ്ങളിൽ പോഷകാംശം കുറയുന്നതായി കണ്ടെത്തൽ.

ഇതുമൂലം 2050 ആകുമ്പോഴേക്കും 60 കോടി ഇന്ത്യക്കാർക്ക് പ്രോട്ടീൻ, സിങ്ക് എന്നിവയുടെ അപര്യാപ്‌തത കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കുമെന്നാണ് ഹാവാഡ് സര്‍വ്വകലാശാലയിലെ ഗവേഷകർ നടത്തിയ ഈ പഠനം വെളിപ്പെടുത്തുന്നത്.

ഇതിൽ 50.2 കോടിയോളം സ്ത്രീകളും കുട്ടികളും അയേണിന്റെ കുറവുമൂലമുണ്ടാകുന്ന അസുഖങ്ങൾ നേരിടും.

നാമോരുരുത്തരും ഓരോ ദിവസവും എടുക്കുന്ന തീരുമാനങ്ങൾ, വാങ്ങിക്കൂട്ടുന്ന വസ്തുക്കൾ, അനാവശ്യമായ യാത്രകൾ എല്ലാം ഓരോ ദിവസവും നമ്മുടെ ഭക്ഷണത്തിലെ പോഷകാംശം കുറച്ചുകൊണ്ടിരിക്കുകയാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it