തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കും ഈ 10 ശീലങ്ങള്‍

നമ്മുടെ ബുദ്ധിയും ഓര്‍മ്മയുമൊക്കെ നിലകൊള്ളുന്നത് തലച്ചോറിന്റെ ആരോഗ്യത്തിലാണ്. ഒരു വ്യക്തിയുടെ തലച്ചോറിന്റെ ആരോഗ്യക്കുറവ് മസ്തിഷ്‌ക്കാഘാതം പോലെയുള്ള ഗുരുതരമായ അസുഖങ്ങള്‍ക്ക് മാത്രമല്ല മാനസിക സമ്മര്‍ദ്ദം, വിഷാദം പോലെയുള്ള മാനസിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. നമ്മള്‍ പിന്തുടരുന്ന ചില മോശം ശീലങ്ങള്‍ക്ക് തലച്ചോറിന്റെ ആരോഗ്യം നശിക്കുന്നതുമായി ബന്ധമുണ്ട്. ഇതാ വിദഗ്ധര്‍ പറയുന്ന, നിങ്ങളില്‍ പലരും കണ്ടേക്കാവുന്ന ശീലങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ ഇല്ലാതാക്കും.

  • ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത്: ആരോഗ്യകരമായ തലച്ചോറിന്, പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്.

  • അമിതമായ ഭക്ഷണശീലം: വാരിവലിച്ച് ഭക്ഷണം കഴിക്കുന്നതും, മൂന്നു നേരത്തില്‍ കൂടുതല്‍ ആഹാരം കഴിക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല.

  • പുകവലി : പുകവലി ശ്വാസകോശത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നതുപോലെ തലച്ചോറിന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നു.

  • മധുരം പതിവാക്കുന്നത്: അമിതമായ അളവില്‍ മധുരം കഴിക്കുന്നത്, തലച്ചോറിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല.

  • അന്തരീക്ഷ മലിനീകരണം ഏല്‍ക്കുന്നത്: നഗരവല്‍ക്കരണം മൂലമുള്ള അന്തരീക്ഷ മലിനീകരണം ഏല്‍ക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കും.

  • ഉറക്കക്കുറവ്: ദിവസം കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക. ഉറക്കക്കുറവ് തലച്ചോറിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കും.

  • അധികം സംസാരിക്കാത്തത്: അധികം സംസാരിക്കാതിരിക്കുന്നത്, തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തെല്ലെങ്കിലും ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

  • ഗെയിമുകള്‍ക്ക് അഡിക്റ്റഡ് ആവുക: ഗെയിമുകള്‍ക്ക് , പ്രത്യേകിച്ച് അക്രമവാസനയെ തകര്‍ക്കുന്ന ഗെയിമുകള്‍ക്ക് അഡിക്റ്റഡ് ആവുന്നവര്‍ക്ക് തലച്ചോറിന്റെ ആരോഗ്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

  • അസുഖമുള്ളപ്പോള്‍ ക്രിയാത്മക ജോലികള്‍ ചെയ്യുന്നത്: ശാരീരിക സുഖമില്ലാത്തപ്പോള്‍ ക്രിയാത്മകമായ ജോലികളില്‍ (ചിന്തകള്‍, എഴുത്ത്) ഏര്‍പ്പെടുന്നത്, തലച്ചോറിനെ കൂടുതല്‍ ആയാസപ്പെടുത്തുന്നു.

  • അധികം ചിന്തിക്കാതിരിക്കുന്നത്: ചിന്താക്കുറവും അലസമായ ജീവിതശൈലിയും തലച്ചോറിന്റെ പ്രവര്‍ത്തനശേഷി കുറയ്ക്കാനിടയാക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it