എപ്പോഴും ജലദോഷമാണോ; പ്രതിരോധിക്കാനിതാ 5 മാര്‍ഗങ്ങള്‍

അശ്രദ്ധ മൂലവും ജലദോഷം പെട്ടെന്നു പിടിപെടാം. പ്രതിരോധ മാര്‍ഗങ്ങള്‍

-Ad-

യാത്ര ചെയ്യുകയോ അല്‍പ്പം മഴ നനയുകയോ ചെയ്താല്‍ അപ്പോള്‍ തന്നെ ജലദോഷം തുടങ്ങും. എ സിയില്‍ ഏറെ നേരം ഇരിക്കുകയോ തണുത്ത വെള്ളം കുടിക്കുകയോ ചെയ്താല്‍ അപ്പോള്‍ തന്നെ ജലദോഷം. നിരവധി പേര്‍ക്കിടയില്‍ നിലനില്‍ക്കുന്ന പരാതിയാണിത്. എപ്പോഴും ജലദോഷം വിടാതെ പിടികൂടുന്നത് ബിസിനസുകാരെയും പ്രൊഫഷണലുകളെയും അല്‍പ്പമൊന്നുമല്ല അലോസരപ്പെടുത്തുന്നത്. പഠിക്കുന്ന കുട്ടികള്‍ക്കും ജലദോഷവും തലവേദനയും സ്ഥിരമായുള്ള പ്രശ്നമാണ്. മാറിവരുന്ന കാലാവസ്ഥയും അന്തരീക്ഷ മലിനീകരണവും പ്രധാന കാരണമാകുന്പോള്‍ അശ്രദ്ധ മൂലവും ജലദോഷം പെട്ടെന്നു പിടിപെടാം. പ്രതിരോധ മാര്‍ഗങ്ങള്‍ നോക്കിയാലോ. ഇതാ ജലദോഷം തുടര്‍ക്കഥയാവാതിരിക്കാന്‍ ചുവടെയുള്ള മാര്‍ഗങ്ങള്‍ പരീക്ഷിക്കാം.

നനഞ്ഞാല്‍ വൈകാതെ കുളിക്കുക

മഴ നനഞ്ഞ ശേഷം അതേപടി ഇരിക്കുകയോ അശ്രദ്ധമായി സമയം ചെലവിടുകയോ ചെയ്യരുത്. ആദ്യം തന്നെ കുളിച്ച് വൃത്തിയായി നിങ്ങളുടെ ശരീരത്തിലെ അണുക്കളെ ഒഴിവാക്കുക. ഡെറ്റോള്‍ പോലുള്ളവ കുളിക്കുന്ന വെള്ളത്തില്‍ ഒഴിക്കുന്നതും നല്ലതാണ്.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സിയുടെ അളവ് വര്‍ധിപ്പിക്കുക, ഇത് പനി- ജലദോഷം തുടങ്ങിയവക്കെതിരെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും.

-Ad-
കാപ്പി ഒഴിവാക്കുക

മഴക്കാലമായാലും വേനല്‍ക്കാലമായാലും സ്ഥിരമായി കാപ്പി കുടിക്കാനിഷ്ടപ്പെടുന്നവരുണ്ട്. എന്നാല്‍ കാപ്പിയുടെ ഉപയോഗം ശരീരത്തിലെ ജലത്തിന്റെ അളവ് കുറയ്ക്കും, ഇത് നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കും. അതിനാല്‍ എത്ര ആകര്‍ഷകമായിരുന്നാലും, കാപ്പി മഴക്കാലത്ത് വര്‍ജ്ജിക്കുക. കട്ടന്‍ ചായയില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് നല്ലതാണ്. ചൂടാക്കാത്ത, ശുദ്ധമല്ലാത്ത, അടച്ചുറപ്പില്ലാത്ത വെള്ളം കുടിക്കരുത്. ചൂടുവെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുന്നത് നല്ലതാണ്. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ദ്രാവക ഭക്ഷണങ്ങളുടെ അളവ് വര്‍ധിപ്പിക്കുക. എന്നാല്‍ ഇവയുടെ ശ്രോതസ് ശ്രദ്ധിക്കേണ്ടതാണ്.

വഴിയോര ഭക്ഷണങ്ങള്‍ വേണ്ടേ വേണ്ട

ഇടയ്ക്കിടയ്ക്ക് ജലദോഷം വരുന്നത് പ്രതിരോധശേഷി ഇല്ലാത്തതിന്‍റെ ലക്ഷണമാണ്. എത്ര വൃത്തിയായി സൂക്ഷിച്ചതാണെങ്കിലും തുറന്നു വച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളില്‍ അണുക്കള്‍ വളരാന്‍ സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ ശരീരമായിരിക്കും ഇവയുടെ അടുത്ത ഇര. അതിനാല്‍ സ്ട്രീറ്റ് ഫുഡ് എത്ര നന്നായാലും ജലദോഷക്കാര്‍ അവയെ മറന്നേക്കുന്നതാണ് നല്ലത്.

ആവി പിടിക്കുക

ജലദോഷം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആഴ്ചയില്‍ മൂന്നു തവണ ആവി പിടിക്കുന്നത് നല്ലതാണ്. പുറത്തുപോകുന്പോള്‍ പൊടിയുണ്ടെങ്കില്‍ മാസ്ക് ധരിക്കാന്‍ മടിക്കണ്ട. ഹാന്‍ഡ് സാനിറ്റൈസറുകളും ശീലമാക്കാം. പൊടിയും അഴുക്കും നമ്മുടെ കൈകളിലൂടെ ശരീരത്തിന്‍റെ ഉള്ളിലേക്ക് കടക്കാന്‍ എളുപ്പമാണ്. ഇതൊഴിവാക്കാനാണിത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here