വാട്‌സാപ്പ് ഉപയോഗിച്ചോളൂ; നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍ 

വാട്‌സാപ്പ് ഉപയോഗം കൂടുതലായാല്‍ അത് ജോലിയില്‍ മാത്രമല്ല ജീവിതത്തിലും ദോഷം ചെയ്യുമെന്നാണ് പൊതുവെ അഭിപ്രായപ്പെടുന്നത്. കണ്ണിനും കഴുത്തിനും മാത്രമല്ല, ബുദ്ധിശക്തിക്കും വാട്‌സാപ്പ് പോലുള്ള സോഷ്യല്‍ മീഡിയ ഉപകരണങ്ങളുടെ കൂടുതല്‍ ഉപയോഗം ദോഷമാണെന്നാണ് വിലയിരുത്തല്‍.

എന്നാലിതാ വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. വാട്‌സാപ്പിലും മറ്റ് സോഷ്യല്‍മീഡിയ ആപ്ലിക്കേഷനുകളിലും അധികസമയം ചിലവഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെക്കാള്‍ മികച്ച മാനസികാരോഗ്യം കൈവരിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍. ഗ്രൂപ്പ് ചാറ്റ് നടത്തുന്നവരില്‍ പോസിറ്റീവ് വൈബ് വളരെ കൂടുതല്‍ തോതില്‍ സൃഷ്ടിക്കപ്പെടും എന്നതിനാലാണിത്.

ഇന്‌റര്‍നാഷണല്‍ ജേണല്‍ ഓഫ് ഹ്യൂമന്‍ കമ്പ്യൂട്ടർ സ്റ്റഡീസാണ് ഈ പഠനം പുറത്തു വിട്ടത്. സൈക്കോസോഷ്യല്‍ ഔട്ട്കം അസോസിയേറ്റഡ് വിത്ത് എന്‍ഗേജ്‌മെന്റ് വിത്ത് ഓണ്‍ലൈന്‍ സിസ്റ്റം എന്ന വിഷയത്തിലാണ് പഠനം നടത്തിയത്.

ഒറ്റപ്പെടലില്‍ നിന്ന് മോചിതരാകാന്‍ ഇടയുള്ളതിനാല്‍ ഡിപ്രഷന്‍, ആത്മഹത്യ പ്രവണത എന്നിവ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും ഇവര്‍ മുക്തി നേടുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Next Story

Videos

Share it