മാനസിക സമ്മര്‍ദ്ദം കുറച്ച് ബിസിനസിലും ജോലിയിലും മുന്നേറാം, 5 വഴികള്‍

കോവിഡ് കാലത്തിന് ശേഷം വര്‍ക്ക് ലൈഫ് ബാലന്‍സ് താളം തെറ്റിയവരാണ് പലരും. എങ്ങനെയാണ് വ്യക്തിഗതമായി സമാധാനം കണ്ടെത്തുക. എങ്ങനെയാണ് മനസിന്റെ സ്‌ട്രെസ് കുറയ്ക്കുക. ഇതാ ചില ടിപ്‌സ് കാണാം.

1. വെറുതെയിരിക്കരുത്
ടെന്‍ഷന്‍ മാറ്റാനായി എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക. പാട്ടുപാടാം, വ്യായാമം ചെയ്യാം, നൃത്തം ചെയ്യാം... ഇങ്ങനെ ദിവസം മുഴുവന്‍ പ്രവര്‍ത്തനനിരതമായിരിക്കാന്‍ സഹായിക്കുന്ന ഒരു ദിനചര്യ ഉണ്ടാക്കിയെടുക്കുക.
2. പഠിക്കുക
ചെറിയ ചില കാര്യങ്ങള്‍ ആണെങ്കിലും പഠിക്കുക എന്നത് പ്രധാനമാണ്. ചെറിയ കാര്യങ്ങളും പഠിക്കുന്നതിലൂടെ സന്തോഷം കണ്ടെത്താം. നെഗറ്റീവ് വാര്‍ത്തകള്‍, പേടിപ്പെടുത്തുന്ന സിനിമകള്‍ എന്നിവ കണ്ട് മനസ്സ് ചീത്തയാക്കുന്നതിന് പകരം ആ സമയം പുതിയൊരുകാര്യം പഠിക്കാം. അത് നൃത്തമോ പാട്ടോ പെയ്ന്റിംഗോ എന്തുമാകാം.
3. ഇടയ്ക്ക് ഒരു നിര്‍ത്തല്‍
ജോലിയിലും ജീവിതത്തിലും ടെന്‍ഷന്‍ വരുമ്പോള്‍ പതിയെ ഏകാഗ്രമായി ശ്വാസോച്ഛ്വാസം ചെയ്യുക. അല്ലെങ്കില്‍ 10 മുതല്‍ ഒന്ന് വരെ പിന്നോട്ട് എണ്ണുക.
4. ചോദ്യങ്ങള്‍ ചോദിക്കുക
ടെന്‍ഷനോ ഭയമോ വരുമ്പോള്‍ നിങ്ങളോട് തന്നെ ചില ചോദ്യങ്ങള്‍ ചോദിക്കണം. ഇക്കാര്യം എന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്നതാണോ? മാനസികസമ്മര്‍ദ്ദത്തെ ഞാന്‍ മുമ്പ് എങ്ങനെയാണ് നേരിട്ടുകൊണ്ടിരുന്നത്? എങ്ങനെ എനിക്ക് എന്നെ പൊസിറ്റീവാക്കി നിലനിര്‍ത്താനാകും?
5. ഇടയ്ക്ക് മനസ്സു തുറക്കൂ
പലരും കോവിഡ് കാലത്ത് തുടങ്ങിയ കാര്യമാണ് ഓണ്‍ലൈനിലൂടെയുള്ള സൗഹൃദങ്ങളും സംസാരവും. നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരുമായി ടെക്നോളജി ഉപയോഗിച്ച് കാണുകയും സംസാരിക്കുകയും ചെയ്യാം. തിരക്കുകൊണ്ടും മറ്റും നിങ്ങള്‍ ഏറെക്കാലം ബന്ധപ്പെടാതിരുന്ന ആരെയെങ്കിലും ഇന്ന് തന്നെ വിളിച്ച് ഒരു സര്‍പ്രൈസ് കൊടുക്കൂ. ദിവസവും ഓരോരുത്തരെ അത്തരത്തില്‍ വിളിച്ചാല്‍ തന്നെ നിങ്ങളുടെ മൂഡ് മെച്ചപ്പെടില്ലേ?


Related Articles

Next Story

Videos

Share it