ജീവിതത്തില്‍ സന്തോഷം നിറയ്ക്കാനായി ഇതാ 10 മാര്‍ഗ നിര്‍ദേശങ്ങള്‍

'ദി പര്‍സ്യൂട്ട് ഓഫ് ഹാപ്പിനെസ്' എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ കര്‍ത്താവും മനഃശാസ്ത്ര ഗവേഷകനുമായ ഡേവിഡ് ജി മയര്‍ ഹാപ്പിനസിനെപ്പറ്റി നിരവധി ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ആത്മാഭിമാനം, ശുഭാപ്തി വിശ്വാസം, ബഹിര്‍മുഖത്വം, ആത്മനിയന്ത്രണം എന്നിവയാണ് സന്തോഷവാന്മാരുടെ പ്രധാനട്ടെ നാല് സവിശേഷതകളെന്ന് അദ്ദേഹം പറയുന്നു. ഹാപ്പി ആകാന്‍ ഡേവിഡ് ജി മയര്‍ നല്‍കുന്ന 10 പ്രായോഗിക നിര്‍ദേശങ്ങള്‍.

1. സന്തുഷ്ടി സമ്പാദ്യങ്ങളിലൂടെ നേടിയെടുക്കാന്‍ കഴിയുന്നതല്ല എന്ന് തിരിച്ചറിയുക.

ദാരിദ്ര്യവും സമ്പത്തിന്റെ അഭാവവും ജീവിതത്തില്‍ അസ്വസ്ഥതയ്ക്ക് കാരണമാണെങ്കിലും സമ്പത്തിന്റെ ആധിക്യം മനുഷ്യന് സന്തുഷ്ടിയോ സംതൃപ്തിയോ പ്രദാനം ചെയ്യുന്നില്ല. സന്തുഷ്ടിക്കുവേണ്ടി പണത്തിന് പിന്നാലെ പരക്കം പായുന്ന ആധുനിക മനുഷ്യന്റെ ദുര്‍വിധി തിരിച്ചറിയുക.

2. ഈ നിമിഷത്തില്‍ ജീവിക്കുക

സന്തുഷ്ടി വലിയ സൗഭാഗ്യങ്ങളില്‍ നിന്നല്ല ഉണ്ടാകുന്നത്. ഓരോ ദിവസത്തെയും കൊച്ചുകൊച്ചു നേട്ടങ്ങളില്‍ നിന്നാണെന്നാണ് ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ അഭിപ്രായെടുന്നത്. വലിയ വിജയങ്ങള്‍ക്കുവേണ്ടി കാത്തിരിക്കാതെ ചെറിയ ചെറിയ വിജയങ്ങള്‍ ആസ്വദിക്കുക.

3. സമയം ഫലപ്രദമായി ഉപയോഗിക്കുക

സമയത്തിന്റെ അടിമയാകാതെ സമയത്തെ നിങ്ങളുടെ നിയന്ത്രണത്തിലാക്കുക. ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുകയും മുന്‍ഗണനാക്രമത്തില്‍ ചെയ്തുതീര്‍ക്കുകയും ചെയ്യുക. പ്രയോജനരഹിതമായ പവൃത്തികള്‍ ഒഴിവാക്കുക, ആരോഗ്യസംരക്ഷണത്തിനും വ്യായാമത്തിന വിശ്രമത്തിനും, ധ്യാനത്തിനുമൊക്കെ സമയം നീക്കിവെക്കുക.

4. സന്തുഷ്ടി അഭിനയിക്കുക

നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സന്തുഷ്ടനല്ലെങ്കിലും സന്തുഷ്ടനെപ്പോലെ അഭിനയിക്കുക. ഓരോ ചലനത്തിലും ആത്മവിശ്വാസവും ഉല്‍സാഹവും പ്രകടിപ്പിക്കുക. പുഞ്ചിരിക്കുക, മൂളിപ്പാട്ട് പാടുക. തമാശ പറയുക… ക്രമേണ നിങ്ങളുടെ മനസിലും സന്തുഷ്ടി നിറയുന്നത് കാണാം.

5. നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാവുന്ന ജോലികളില്‍ ഏര്‍പ്പെടുക

നിങ്ങളുടെ കഴിവുകള്‍ക്കതീതവും വളരെ ആയാസകരവുമായ ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ നിങ്ങള്‍ എപ്പോഴും സംഘര്‍ഷത്തിന്റെ ശരശയ്യയിലായിരി

ക്കും. എന്നാല്‍ സാമാന്യം വിഷമകരവും നിങ്ങളുടെ പ്രത്യേക കഴിവുകള്‍ തെളിയിക്കാവുന്നതുമായ ജോലികള്‍ നിങ്ങള്‍ക്ക് സന്തോഷം തരും.

6. പതിവായി വ്യായാമം ചെയ്യുക

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ് ഉണ്ടാകുകയുള്ളൂ. അതുപോലെ ആരോഗ്യമുള്ള മനസ് ആരോഗ്യമുള്ള ശരീരത്തിനും അനിവാര്യമാണ്.

7. സുഖനിദ്ര

വളരെ ഊര്‍ജസ്വലരും സന്തോഷവാാരുമായ വ്യക്തികള്‍ നന്നായി ഉറങ്ങുന്നവരാണ്.

8. അഗാധമായ സൗഹൃദന്ധം പുലര്‍ത്തുക

നിങ്ങളെ അഗാധമായി സ്നേഹിക്കുന്ന സുഹൃത്ത് നിങ്ങള്‍ക്കൊരു ആശ്വാസകേന്ദ്രമാണ്. നിങ്ങളുടെ ശരീരത്തിനും മനസിനും ആത്മാവിനും ആശ്വാസമേകാന്‍ ആ സുഹൃത്തിന്റെ സാമീപ്യം സഹായിക്കുന്നു.

9. നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങള്‍ നന്ദിപൂര്‍വം സ്മരിക്കുക

നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും ഒന്നൊന്നായി ദിവസവും ഓര്‍ക്കുക. അവയ്ക്ക് ജഗദീശ്വരനോട് നന്ദി പ്രകാശിപ്പിക്കുക.

ഓരോ ദിവസവും ഈ അനുഗ്രഹങ്ങളെറ്റി സ്മരിക്കുന്നതും ധ്യാനിക്കുന്നതും സന്തോഷദായകമാണ്.

10. നിങ്ങളുടെ ആത്മാവിനെ പരിപോഷിപ്പിക്കുക

ആത്മാവിനെ അറിയുക, ആത്മാവിനെ പരിപോഷിപ്പിക്കുക. പ്രാര്‍ത്ഥന, ധ്യാനം, ഉപവാസം തുടങ്ങിയവ സന്തോഷവും സമാധാനവും തരുന്നു.

( തയ്യാറാക്കിയത് - ജോണ്‍ മുഴുത്തേറ്റ്- ലേഖകന്റെ ജീവിതം സന്തുഷ്ടമാക്കാന്‍, നിത്യയൗവനം നേടാന്‍ മനഃശാസ്ത്ര ആത്മീയ മന്ത്രങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്. ഫോണ്‍: 9447314309)

Related Articles

Next Story

Videos

Share it