നിങ്ങളുടെ ദിവസം നേരത്തെ ആരംഭിക്കുന്നതിന്റെ ഗുണങ്ങളറിയാം

ജീവിതത്തില്‍ വിജയിച്ച പല വ്യക്തികളും അതി രാവിലെ എഴുന്നേല്‍ക്കുന്നവരാണ്. രാഷ്ട്രീയക്കാര്‍, ആധ്യാത്മിക നേതാക്കള്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, കായികതാരങ്ങള്‍, തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ഈ ഗണത്തില്‍ പെടുന്നവരാണ്. അഞ്ചു മണിക്കോ അതിനു മുമ്പോ എഴുന്നേക്കുന്നവരാണ് ഇവര്‍. ചില ഉദാഹരണങ്ങള്‍.

  • എന്നും രാവിലെ അഞ്ച് മണിക്ക് ഉണരുന്ന സ്വഭാവമാണ് പ്രധാനമന്ത്രി മോദിയുടേത്. യോഗ, ബ്രീത്തിംഗ് എക്സര്‍സൈസുകള്‍ എന്നിവയ്ക്കാണ് ഈ സമയം മാറ്റിവെച്ചിരിക്കുന്നത്. രാത്രി ഏതാനും മണിക്കൂര്‍ മാത്രം ഉറങ്ങുന്നത് കൊണ്ടാണ് ഈ ചിട്ട കാത്തു സൂക്ഷിക്കാന്‍ കഴിയുന്നത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

  • പോപ്പ് ഫ്രാന്‍സിസ് പ്രാര്‍ത്ഥിക്കുന്നതിന് ആവശ്യമായ സമയം ലഭിക്കുന്നതിനായി നേരത്തെ എഴുന്നേല്‍ക്കുന്നു. രാവിലെ നാലരയ്ക്ക് എഴുന്നേല്‍ക്കുന്നതിനാല്‍ ദിവസേനയുള്ള ധ്യാനത്തിനും പ്രാര്‍ത്ഥനകള്‍ക്കുമായി അദ്ദേഹത്തിന് ധൃതി പിടിക്കേണ്ടി വരുന്നില്ല.

  • ഏണസ്റ്റ് ഹെമിംഗ് വേ രാവിലെ അഞ്ച് - ആറ് മണിക്ക് എഴുന്നേറ്റ് ഉച്ചയ്ക്ക് 12 മണി വരെ ജോലി ചെയ്യുമായിരുന്നു.

  • മുരകാമി ഹാരുകി എന്ന ജാപ്പനീസ് എഴുത്തുകാരന്‍ രാവിലെ നാലുമണിക്ക് എഴുന്നേറ്റ് ജോലി തുടങ്ങും. രാത്രി ഒമ്പത് മണിക്ക് ഉറങ്ങുകയും ചെയ്യും.

  • ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ റ്റിം കുക്ക് രാവിലെ നാലരയ്ക്ക് എഴുന്നേറ്റ് അദ്ദേഹത്തിന്റെ ദൈനംദിന ജോലികള്‍ പ്ലാന്‍ ചെയ്യുന്ന വ്യക്തിയാണ്.

  • വോള്‍ട്ട് ഡിസ്നി കമ്പനിയുടെ ചെയര്‍മാനും എക്സിക്യൂട്ടീവ് ഓഫീസറുമായ റോബര്‍ട്ട് ഐഗര്‍ രാവിലെ എഴുന്നേറ്റ് തന്റെ അന്നന്നത്തെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നു.

അതിരാവിലെ എഴുന്നേല്‍ക്കുന്നതിന്റെ പ്രയോജനങ്ങള്‍

നല്ലൊരു ഉറക്കത്തിനുശേഷം നിങ്ങളുടെ ശരീരവും മനസ്സും ഫ്രഷും തെളിഞ്ഞതും ഊര്‍ജം നിറഞ്ഞതുമാകുന്നു.

അതിരാവിലെയുള്ള സമയം തടസ്സങ്ങളില്ലാത്തതും ശാന്തവുമാണ്.

നിങ്ങള്‍ക്ക് സമയത്തിനുമേല്‍ നിയന്ത്രണം ലഭിക്കുന്നു.

ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ രാവിലെയുള്ള സമയത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നു. ഏറെ കാര്യക്ഷമമായി ജോലി ചെയ്യാന്‍ പറ്റിയ സമയമാണിത്.

( മോട്ടിവേഷണല്‍ സ്പീക്കര്‍, എഴുത്തുകാരന്‍, വാഷിംഗ്ടണ്‍ വേള്‍ഡ് ബാങ്കിന്റെ പ്രോജക്റ്റ് ഇവാലുവേഷന്‍ സ്‌പെഷലിസ്റ്റ് എന്ന നിലയില്‍ തിളങ്ങിയ സതി അച്ചത്ത്, ധനം പബ്ലിക്കേഷനിലൂടെ പുറത്തിറക്കിയ ടൈം മാനേജ്‌മെന്റ് 18 പാഠങ്ങള്‍ എന്ന പുസ്തകത്തിലുള്ള ചില പാഠങ്ങള്‍. )

Related Articles

Next Story

Videos

Share it