മൂന്നിലൊരാള്‍ മില്യണയറായ രാജ്യം! എങ്ങനെ മൊണാക്കോ അതിസമ്പന്നരുടെ നാടായി?

അതിസമ്പന്നരുടെ രാജ്യം. പക്ഷെ പൂര്‍ണ്ണമായി വരുമാന നികുതി വിമുക്തം. ഇവിടെ ദാരിദ്ര്യത്തിന്റെ നിരക്ക് പൂജ്യം. എന്നാല്‍ വലുപ്പം കൊണ്ട് ചെറിയൊരു രാജ്യം. മൊണാക്കോ എന്ന ഈ യൂറോപ്യന്‍ രാജ്യത്തെ മൂന്നിലൊന്ന് പേര്‍ മില്യണയറാണ്.

2019 നൈറ്റ് ഫ്രാങ്ക് വെല്‍ത്ത് റിപ്പോര്‍ട്ട് പ്രകാരം മൊണാക്കോയില്‍ ജീവിക്കുന്ന 38,300 ആളുകളില്‍ 12,261 പേര്‍ മില്യണയറാണ്. അതായത് ഇവിടത്തെ 32 ശമാനത്തോളം പേര്‍.

ദാരിദ്ര്യം എന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത രാജ്യമാണിത്. മാത്രമല്ല തൊഴിലില്ലായ്മയും ഇവിടെയില്ല. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സമ്പന്നര്‍ ഇവിടെ കുറച്ചുനാളത്തേക്കോ നീണ്ട കാലത്തേക്കോ താമസക്കാരായി എത്തുന്നു. എങ്ങനെയാണ് ഈ രാജ്യം അതിസമ്പന്നരുടെ കേന്ദ്രമായത്?

  • സുഖകരമായ കാലാവസ്ഥ കൊണ്ടും മികച്ച പ്രകൃതിസൗന്ദര്യം കൊണ്ടും അനുഗ്രഹീതമായ സ്ഥലമാണിത്. ടൂറിസത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് മൊണാക്കോ.
  • ടൂറിസത്തില്‍ നിന്ന് കിട്ടുന്ന വരുമാനം മുഴുവന്‍ ഇവര്‍ വീണ്ടും ഇവിടത്തെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ജീവിതനിലവാരം ഉയര്‍ത്താനുമായി ചെലവഴിക്കുന്നു. അതിസമ്പന്നരെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിനും ഇവിടെ പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ അവരെ പ്രേരിപ്പിക്കുന്നതിനും ഒരു വലിയ കാരണം ഇവിടത്തെ ജീവിതനിലവാരവും സൗകര്യങ്ങളും തന്നെയാണ്.
  • ചെറുരാജ്യമാണെങ്കിലും വികസനത്തിന്റെ കാര്യത്തില്‍ ഏതൊരു വലിയ രാജ്യത്തോടും കിടപിടിക്കും.
  • നികുതിയില്ലാത്തതാണ് ഇവിടേക്ക് അതിസമ്പര്‍ എത്തുന്നതിന് മറ്റൊരു കാരണം. നികുതിയില്ലെങ്കിലും ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വാല്യു ആഡഡ് ടാക്‌സ് ഉള്ളതിനാല്‍ സര്‍ക്കാരിന് വരുമാനം ലഭിക്കുന്നു.
  • ഗ്രാന്‍ഡ് പ്രി പോലുള്ള പല ഇവന്റുകളും ഇവിടേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു.

ഇവിടെയൊരു അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടോ? പക്ഷെ വലിയ വില കൊടുക്കേണ്ടിവരും. ഒറ്റ ബെഡ്‌റൂം ഫ്‌ളാറ്റിന്റെ ശരാശരി വില തന്നെ 1.6 മില്യണ്‍ ഡോളറാണ്. സാധാരണ അപ്പാര്‍ട്ട്‌മെന്റുകളുടെ വില തന്നെ 2.2 മില്യണ്‍ മുതല്‍ 22.3 മില്യണ്‍ ഡോളറോളം വരും. ആഡംബര പെന്റ് ഹൗസുകള്‍ സ്വന്തമാക്കാന്‍ 55 മില്യണ്‍ ഡോളറിന് മുകളില്‍ നല്‍കേണ്ടിവരും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it