സ്ത്രീകൾക്ക് തുല്യാവകാശം നൽകുന്നത് വെറും 6 രാജ്യങ്ങൾ മാത്രം

സ്ത്രീ-പുരുഷ സമത്വം വാദിക്കാൻ മാത്രമല്ല നടപ്പാക്കാനും സാധിക്കും എന്ന് തെളിയിച്ചിരിക്കുന്നത് ആറു രാജ്യങ്ങൾ. ലോകബാങ്കിന്റെ ഏറ്റവും പുതിയ പഠന റിപ്പോർട്ട് പ്രകാരം ജോലി ചെയ്യാനും ജീവിക്കാനും സ്ത്രീകൾക്ക് ഏറ്റവും നല്ല രാജ്യങ്ങൾ ഇവയാണ്. ഈ പട്ടികയിൽ പക്ഷെ ഇന്ത്യയില്ല.

ബെൽജിയം, ഡെൻമാർക്ക്‌, ഫ്രാൻസ്, ലാത്‌വിയ, ലക്‌സംബർഗ്, സ്വീഡൻ എന്നിവയാണ് ആ ആറു രാജ്യങ്ങൾ. ജോലി സംബദ്ധമായ അസമത്വങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞ 10 വർഷങ്ങളിലായി ഈ രാജ്യങ്ങൾ നിയമ പരിഷ്‌കാരങ്ങൾ നടത്തിയിരുന്നു.

187 രാജ്യങ്ങളിലാണ് ലോകബാങ്ക് പഠനം നടത്തിയത്. ലിസ്റ്റിൽ 125 മത്തെ സ്ഥാനമാണ് ഇന്ത്യയ്ക്ക്. 10 വർഷത്തിൽ സ്ത്രീകൾക്കായി ഏറ്റവും കുറവ് നിയമ പരിഷകരങ്ങൾ വരുത്തിയ രാജ്യങ്ങളുടെ കൂട്ടത്തിലും ഇന്ത്യയുണ്ട്.

ഇന്ത്യയേക്കാൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി ആഫ്രിക്കൻ, തെക്കേ അമേരിക്കൻ രാജ്യങ്ങളും ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് വളരെ മുന്നിലാണെന്നത് എടുത്തുപറയേണ്ട കാര്യമാണ്.

"ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക വളർച്ചയ്ക്ക് അനിവാര്യമായ ഘടകമാണ് ലിംഗ സമത്വം. സമൃദ്ധിയുള്ള ഒരു ലോകം പടുത്തുയർത്താൻ ലോകജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകൾക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയും," ലോകബാങ്കിന്റെ ഇടക്കാല പ്രസിഡന്റ് ക്രിസ്റ്റലിന ജോർജീവ പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it