അത്യാഢംബര കാറുകൾ, യാട്ടുകൾ: സൗദി കിരീടാവകാശിയുടെ സ്വപ്നതുല്യമായ ലൈഫ്‌സ്റ്റൈൽ

എംബിഎസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അറിയപ്പെടുന്നത് കാലത്തിനൊത്ത് മാറുന്ന രാജ്യത്തിൻറെ കരുത്തനായ നേതാവ് എന്ന നിലയിലാണ്.

അദ്ദേഹത്തിന്റെ സ്വപ്നതുല്യമായ ലൈഫ്‌സ്റ്റൈൽ ലോകത്തെ അതിസമ്പന്നരെ പോലും അസൂയപ്പെടുത്തും. ചില കാര്യങ്ങൾ:

  • എംബിഎസിന്റെ സ്വകാര്യ സ്വത്ത് ഏകദേശം 12.5 ബില്യൺ ഡോളർ വരും
  • കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദം
  • 2009-ൽ അദ്ദേഹത്തിന്റെ പിതാവ് സൽമാൻ രാജാവിന്റെ സ്പെഷ്യൽ അഡ്വൈസർ ആയി
  • നാല് വർഷം മുൻപ് പ്രതിരോധ മന്ത്രിയായി, പിന്നീട് ഡെപ്യൂട്ടി ക്രൗൺ പ്രിൻസ്
  • 2017-ൽ ക്രൗൺ പ്രിൻസ് അഥവാ കിരീടാവകാശി എന്ന സ്ഥാനം
  • സൗദി രാജ കുടുംബത്തിന്റെ മൊത്തം നെറ്റ് വർത്ത് 2.3 ട്രില്യൺ ഡോളർ ആണ്.
  • ആഡംബര കാറുകളുടെ വൻ ശേഖരമാണ് അദ്ദേഹത്തിനുള്ളത്: ഇതിൽ ഒരു ഫെരാരി, ലംബോർഗിനി, ബുഗാട്ടി, നിരവധി ബിഎംഡബ്ള്യു, ലാൻഡ് ക്രൂയിസറുകൾ എന്നിവ ഉൾപ്പെടും.
  • രണ്ട് ആഡംബര യാട്ടുകൾ ഉണ്ട്: ആദ്യത്തേത് 2008-ൽ വാങ്ങി. ഇതിൽ ഹെലിപാഡ്, ഗോൾഫ് ഡ്രൈവിംഗ് റേഞ്ച്, സിനിമ ഹാൾ, ഡാൻസ് ഫ്ലോർ, റെസ്റ്റോറന്റ് എന്നിവയും ഉണ്ട്.
  • രണ്ടാമത്തെ യാട്ട് 2015-ൽ 689 മില്യൺ ഡോളറിന് വാങ്ങിയതാണ്. ഏഴ് ഡെക്കുകളുള്ള ഈ യാട്ടിൽ 2 ഹെലിപാഡ്, സാൾട്ട് വാട്ടർ പൂൾ എന്നിവയുമുണ്ട്. (ഇതിലൊന്ന് ഒരിക്കൽ 9 മില്യൺ ഡോളറിന് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സ് വാടകക്ക് ഉപയോഗിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.)

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it