ജയില്‍ നിര്‍മിത ഭക്ഷണം ഇനി ഓണ്‍ലൈനിലും

ജയില്‍ നിര്‍മിത ഭക്ഷണം യൂബര്‍ ഈറ്റ്‌സ് വഴി ഇനി മുതല്‍ ഓണ്‍ലൈനായി കൊച്ചിയില്‍ ലഭിക്കും. കാക്കനാട്ടെ എറണാകുളം ജില്ലാ ജയിലില്‍ തയ്യാറാക്കുന്ന ഈ വിഭവങ്ങള്‍ കൗണ്ടറുകളിലൂടെ മാത്രമായിരുന്നു ഇതുവരെ ലഭ്യമായിരുന്നത്.

കുറഞ്ഞ വിലയ്ക്ക് ചപ്പാത്തിയും ചിക്കന്‍ കറിയും നല്‍കി തടവുകാര്‍ തുടങ്ങിയ സംരംഭത്തിലൂടെ ഫ്രീഡം ഫുഡ് ഫാക്ടറിയെന്ന പേരില്‍ വിഭവങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് നിര്‍വഹിച്ചു. ബിരിയാണി, അഞ്ച് ചപ്പാത്തി, ചിക്കന്‍ കറി, ഒരു കുപ്പിവെള്ളം എന്നിവയടങ്ങുന്ന 125 രൂപയുടെ കോംബോ പായ്ക്കിന് പുറമേ വിവിധ വിഭവങ്ങളെല്ലാം ഓണ്‍ലൈനില്‍ കിട്ടും

പതിനേഴായിരം ചപ്പാത്തിയും ഇരുന്നൂറ്റിയന്‍പത് ബിരിയാണിയും വിവിധ തരം കറികളും കാക്കനാട് ജയിലില്‍നിന്ന് ദിവസവും വിപണനം നടത്തുന്നുണ്ട്. ആവശ്യത്തിനനുസരിച്ച് ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഫ്രീഡം ഫുഡ് ഫാക്ടറി.തടവുകാര്‍ക്കു വരുമാന മാര്‍ഗമായതിനൊപ്പം ജയിലുകളില്‍ നിന്ന് വരുമാനം ലഭിച്ച് തുടങ്ങിയതോടെ സര്‍ക്കാരും പ്രോല്‍സാഹനമേകുന്നുണ്ട്.

Related Articles

Next Story

Videos

Share it