നേരത്തെ തിരിച്ചറിയാം, തടയാം സന്ധിവാതം

ഇന്ന് ലോക ആര്‍ത്രൈറ്റിസ് ദിനം. ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാത്തിനെക്കുറിച്ച് പരമാവധി പേരിലും തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. സന്ധിവാതം വാര്‍ധക്യത്തിലെത്തുന്നവരില്‍ കാണപ്പെടുന്ന മിഥ്വാധാരണയാണ് ആദ്യം മാറ്റേണ്ടത്. പായഭേദമന്യേ ആര്‍ക്കും വരാവുന്ന അസുഖമാണിതെന്നതാണ് സത്യം.

തിരിച്ചറിവ് പ്രധാനം
ആര്‍ത്രൈറ്റിസ് എന്താണെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. സന്ധികളില്‍ നീരും വേദനയും വരുന്ന അവസ്ഥയാണ് സന്ധിവാതം അഥവാ ആര്‍ത്രൈറ്റിസ്. പലകാരണങ്ങള്‍ കൊണ്ടും ഈ അവസ്ഥയിലെത്താം.
വാതരോഗം കുട്ടികളിലും
കുട്ടികളില്‍ വാതരോഗം(Rheumatic diseases) വരാന്‍ സാധ്യത വളരെ വലുതാണ്. സന്ധികളിലെ നീര്‍ക്കെട്ടും വേദനയും മാത്രമല്ല, ഹൃദയം, ശ്വാസകോശം, മസ്തിഷ്‌കം, വൃക്ക മുതലായ ആന്തരിക അവയവങ്ങളെപ്പോലും ഈ വാതരോഗം ബാധിച്ചേക്കാം. നീര്‍ക്കെട്ടും വേദനയും ഇടവിട്ടുള്ള പനിയുമാണ് പ്രധാന രോഗലക്ഷണങ്ങള്‍ എന്നതിനാല്‍ നേരത്തെ ചികിത്സ തേടണം. മറ്റുരോഗങ്ങളുടെ ഭാഗമായി ഈ അവസ്ഥ വരുമെങ്കിലും മാറാതെ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ പീഡിയാട്രിക് റൂമറ്റോളജിസ്റ്റിനെ കാണാം.
ചെറുപ്പക്കാരില്‍
നിരന്തരം കായിക അധ്വാനം വേണ്ടിവരുന്നവര്‍, വെയ്റ്റ്‌ലിഫ്റ്റിംഗ് എന്നിവയൊക്കെ ചെയ്യുന്നവരില്‍ മാത്രമല്ല സ്ഥിരമായി ഇരുന്നു ജോലി ചെയ്യുന്നവരില്‍ പോലും ഇന്ന് സാധാരണയായി സന്ധിവാതം കണ്ടുവരുന്നുണ്ട്. സന്ധികളില്‍ സധാവേദന, ചലനത്തിന് നേരിടുന്ന തടസ്സങ്ങള്‍, നീര്‍വീക്കം എന്നിവയാണ് പലപ്പോഴും പ്രകടമായ ലക്ഷണങ്ങള്‍. സന്ധികളിലെ ലൂബ്രിക്കന്റായ സിനോവിയല്‍ ഫ്‌ലൂയിഡ് അധികമായി കാണപ്പെടുന്നതിനാല്‍ ആണ് സന്ധികളില്‍ നീര്‍വീഴ്ചയുണ്ടാകുന്നത്. ഈ അവസ്ഥയ്ക്ക് മുമ്പ് തന്നെ ചികിത്സ തേടാന്‍ ശ്രമിക്കണം. ഇരിക്കുന്നിടത്തുനിന്ന് എഴുന്നേല്‍ക്കാനോ, ഒരു വസ്തു എടുക്കാനോ ബുദ്ധിമുട്ട് തോന്നിത്തുടങ്ങിയാല്‍ താമസിക്കാതെ ഓര്‍ത്തോ വിഭാഗത്തില്‍ ചികിത്സ തേടേണ്ടതാണ്.
ആര്‍ത്രൈറ്റിസ് തടയാന്‍ ജീവിത രീതിയില്‍ അല്‍പ്പം മാറ്റം വരുത്താം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍
1. ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താം
2. ബ്ലഡ് ഷുഗര്‍ (പ്രമേഹം) നിയന്ത്രിച്ച് നിര്‍ത്തുക, വരാതെ നോക്കുക
3. വ്യായാമം ലഘുവായി, സ്ഥിരമായി ചെയ്യുക
4. ഇടയ്‌ക്കൊക്കെ സ്‌ട്രെച്ച് ചെയ്യുക
5. വീഴ്ചകള്‍ സംഭവിക്കാതെ നോക്കുക
6. പുകവലി, മദ്യപാനം എന്നിവ നിയന്ത്രിക്കുക
7. ആഴ്ചയില്‍ രണ്ട് തവണ എങ്കിലും മീനോ ഒമേഗ 3 ഗുളികയോ കഴിക്കുക
8. ഇടയ്ക്ക് ഹെല്‍ത്ത് ചെക്കപ്പ് നടത്തുക.


Related Articles

Next Story

Videos

Share it