വിമാനടിക്കറ്റ് ബുക്കിംഗില്‍ നഷ്ടം വരാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കാം

മുൻകൂട്ടിയുള്ള യാത്രകളില്‍ കുറച്ചൊന്നു ശ്രദ്ധിച്ചാൽ പണത്തിന്റെ കാര്യത്തിൽ വലിയ സേവിംഗ്സ് തന്നെ നടത്താം. ഇതാ വിമാന യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നേരത്തെ ബുക്ക് ചെയ്യാം, ലാഭം 35 % വരെ

യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ ബുക്ക് ചെയ്യുന്നതും ചൊവ്വാഴ്ചകളിൽ ബുക്ക് ചെയ്യുന്നതും ഒക്കെയായായിരുന്നു പണ്ട് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ചിരുന്ന വഴികൾ. എന്നാൽ ഓൺലൈനായി ബുക്ക് ചെയ്യുന്നത് ഒരു വലിയ കാര്യമല്ലാതായി മാറിയതോടെ ഇതിനും ഫലമില്ലന്നായി. ദിവസങ്ങൾ നോക്കിയും രാജ്യാന്തര യാത്രകളാണങ്കിൽ കുറഞ്ഞത് മൂന്ന് മാസം മുൻപേയെങ്കിലും ബുക്ക് ചെയ്താൽ വലിയ ഒരു തുക തന്നെ ലാഭിക്കാൻ സഹായിക്കും.

ആപ്പുകൾ വേണ്ട

ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം എന്നു പറഞ്ഞ് നൂറുകണക്കിന് പരസ്യങ്ങളാണ് ഫോണിലും മറ്റുമായി കണ്ടു പോകുന്നത്. അവയിൽ മിക്കവയും തട്ടിപ്പാണ് എന്നു തിരിച്ചറിയുവാൻ വലിയ ബുദ്ധിയൊന്നും വേണ്ട. ചില എയർലൈനുകൾ തങ്ങളുടെ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്താൻ മൂന്നാമതൊരാളെ അനുവദിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അതിനാൽ അവരുടെ ഔദ്യോഗിക വെബ് സൈറ്റിൽ പോയി നോക്കി മാത്രം ബുക്ക് ചെയ്യുക.

വീക്കെന്‍ഡ്സ് ഒഴിവാക്കാം

ഒഴിവാക്കാന്‍ കഴിയുമെങ്കില്‍ ഫ്ളൈറ്റ് യാത്രകള്‍ ശനിയും ഞായറും ഒഴിവാക്കുന്നതാണ് നല്ലത്. വീക്കെൻഡ് ഡേയ്സ് ആയതിനാൽ തിരക്കും ചിലവും ഒക്കെ സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കും. ഫ്ലൈറ്റിലെ യാത്രയും ഇതുപോലെ തന്നെയാണ്. മിക്ക ഫ്ലൈറ്റകളിലും വെള്ളിയും ശനിയുമായിരിക്കും ഏറ്റവും തിരക്കുള്ള സമയം.

ഗൂഗിൾ ഫ്ലൈറ്റ്സ് നോക്കാം

സീസണനുസരിച്ച് സ്ഥലങ്ങളും കുറഞ്ഞ നിരക്കിലുള്ള ചാർജുകളും ഒക്കെ കണ്ടെത്തുവാൻ ഗൂഗിൾ ഉപയോഗിക്കാം നമ്മുടെ താല്പര്യങ്ങളനുസരിച്ച് ഗൂഗിൾ മികച്ചവ നിർദ്ദേശിക്കും. എന്നാൽ വിവരങ്ങളൊക്കെയും മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

എല്ലാ എയർപോർട്ടുകളും നോക്കുക

ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഫ്ലൈറ്റുകൾ നോക്കുമ്പോൾ ഒരു എർപോർട്ട് മാത്രം നോക്കാതെ യാത്രയുടെ സൗകര്യത്തിനനുസരിച്ച് അടുത്തുള്ള മറ്റ് എയർപോർട്ടുകളും നോക്കുക. ചിലപ്പോൾ ആദ്യത്തെ സ്ഥലത്ത് കിട്ടാത്തത്രയും കുറഞ്ഞ ചിലവിൽ അടുത്ത സ്ഥലത്ത് ടിക്കറ്റ് കിട്ടാനുള്ള സാധ്യത തള്ളിക്കളയരുത്.

സ്റ്റോപ് ഓവര്‍ ഫെയര്‍ നോക്കാം

യാത്രയ്ക്കിടയില്‍ നിങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ കാത്ത് കിടക്കേണ്ട സാഹചര്യം ഉണ്ടാകില്ല. സ്റ്റോപ് ഓവര്‍ ഫെയര്‍ എന്നാല്‍ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിങ്ങള്‍ എയര്‍പോര്‍ട്ടില്‍ വിശ്രമിക്കേണ്ട സാഹചര്യം വന്നാല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്ന ഫ്ളൈറ്റ് പാക്കേജാണ്.

Related Articles

Next Story

Videos

Share it